സീറ്റുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഇടത് മുന്നണിയില്‍ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളും ആവശ്യപ്പെടും. പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്നും നേതാക്കളുടെ അവകാശ വാദം.

തിരുവനന്തപുരം, ചങ്ങനശ്ശേരി, പൂഞ്ഞാര്‍, ഇടുക്കി സീറ്റുകള്‍ ആവശ്യപ്പെടും. പാര്‍ട്ടി ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് മത്സരിച്ച മണ്ഡലമാണ് ചങ്ങനാശേരി. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍ നീക്കമുണ്ടെന്നാണ് വിവരം. ഇടുക്കിക്ക് പകരം ഇരിക്കൂര്‍ നല്‍കണമെന്നും ചങ്ങനാശേരി നല്‍കിയില്ലെങ്കില്‍ കുട്ടനാട് ആവശ്യപ്പെടുമെന്നും