വയനാട് കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി വിവരം. 3 സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ് പ്രദേശവാസികൾ കണ്ടത്.
പൊലീസ് തണ്ടർ ബോൾട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ പ്രദേശങ്ങളിൽ മുൻപും മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളാണ്. ഇതിനു സമീപം വനപ്രദേശമായതിനാൽ തിരച്ചിൽ ദുഷ്‌കരമാണ്. പലപ്പോഴും തൊണ്ടർ നാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മാവോ സാന്നിധ്യം കണ്ടെത്തിയത്.