ജയസാധ്യത പരിശോധിക്കാൻ കെപിസിസി സർവേ; പ്രാഥമിക സർവേ 65 മണ്ഡലങ്ങളിൽ

ജയസാധ്യത പരിശോധിക്കാൻ എഐസിസി നിർദേശപ്രകാരം കെപിസിസി സർവേ ആരംഭിച്ചു. കോൺഗ്രസ് മത്സരിക്കുന്നതിൽ തെരഞ്ഞെടുത്ത 65 മണ്ഡലങ്ങളിലാണ് പ്രാഥമികമായി സർവേ നടത്തുന്നത്.

എറണാകുളം ജില്ലയിൽ സർവേ പൂർത്തിയായി. പാർട്ടി പ്രവർത്തകർ, പൗരപ്രമുഖർ, പൊതുജനങ്ങൾ എന്നിവരുടെ അഭിപ്രായമാണ് തേടുന്നത്. ഒരു മണ്ഡലത്തിൽ രണ്ട് പേർക്കാണ് ചുമതല. സ്വകാര്യ ഏജൻസിയാണ് സർവേ നടത്തുന്നത്.

കെപിസിസി നയ രൂപീകരണ സമിതി ചെയർമാൻ ജോൺ സാമുവലിന്റെ മേൽനോട്ടത്തിലാണ് സർവേ ആരംഭിച്ചിരിക്കുന്നത്. മാർച്ച് രണ്ടിന് സർവേ പൂർത്തിയായി റിപ്പോർട്ട് കെപിസിസിക്ക് സമർപ്പിക്കും.