ആനക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാൻ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തന്നെ ചാരപ്രവൃത്തി നടത്തിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്വേഷണ വിവരങ്ങൾ ചോർന്നിരുന്നതായും ചോർത്തിയവരെ തിരിച്ചറിഞ്ഞതായും സ്ഥാനമൊഴിയുന്ന ചീഫ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ വെളിപ്പെടുത്തി.
മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് കത്തയച്ചു. ആനക്കൊമ്പ് എവിടെ നിന്ന് ലഭിച്ചു എന്നതിലടക്കം ശരിയായ അന്വേഷണം നടന്നില്ല. അന്വേഷണം പൂർത്തിയാകാതെ മോഹൻലാലിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകിയത് ശരിയായ നടപടിയല്ല. കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കം അന്വേഷണത്തിന് തിരിച്ചടിയാണെന്നും മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സുരേന്ദ്രകുമാർ വ്യക്തമാക്കി.