CRIME kerala

വിദ്യാർത്ഥികളെ വീട് കയറി ആക്രമിച്ചു, കോർപ്പറേഷൻ കൗൺസിലറുടെ മകനടക്കം രണ്ട് പേർക്കെതിരെ കേസ്.

പേരൂർക്കടയിൽ വിദ്യാർത്ഥികളെ വീട് കയറി ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസെടുത്തു. വിഷ്ണു, രാഹുൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം കോർപറേഷൻ കുടപ്പനക്കുന്ന് ഡിവിഷൻ കൗൺസിലറുടെ മകനാണ് ഒന്നാം പ്രതി വിഷ്ണു. പ്രതികളെ ജാമ്യത്തിൽ വിട്ടു. പേരൂർക്കടയിൽ ഇന്നലെയാണ് ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി പ്രതികൾ വിദ്യാർത്ഥികളെ മർദ്ദിച്ചത്. മൂന്ന് വിദ്യാർഥികൾക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ചീത്ത വിളിച്ചെന്നാരോപിച്ച് മുറിയിൽ കയറിയ സംഘം മർദിക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവർ പൊലീസിന് നൽകിയ മൊഴി. മദ്യപിച്ചെത്തി വിദ്യാർത്ഥികളെ മർദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് […]

CRIME kerala

തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ അറസ്റ്റിൽ

തൃശ്ശൂരിലെ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകൻ സഹദ് (23)നെയാണ് അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. സഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാൻ മൊഴി നൽകി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റു. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

CRIME kerala Latest News

ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം? യുവാവിനെ കൊന്ന് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ടു

സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡൽ കൊലപാതകമെന്ന് സംശയം. ചങ്ങനാശ്ശേരിയിലെ ഒരു വീടിൻ്റെ തറ തുരന്ന് യുവാവിൻ്റെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്. ഇതേ തുടർന്ന് ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിൻ്റെ തറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിലേക്ക് എത്തി നിൽക്കുന്നത്. ആലപ്പുഴ സ്വദേശിയായ […]

CRIME kerala Palakkad

അലനല്ലൂരിലെ മദീന ബോർവെൽസിന്റെ രണ്ട് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു…

കുഴൽ കിണർ നിർമ്മാണ യൂണിറ്റ് വാഹനങ്ങളുടെ ചില്ലുകൾ അജ്ഞാതർ എറിഞ്ഞു തകർത്തു. അലനല്ലൂരിലെ മദീന ബോർവെൽസിന്റെ രണ്ട് വാഹനങ്ങളുടെ ചില്ലുകളാണ് ഇന്നലെ രാതി 10:30 ഓടെ തകർത്തത്. അത്താണിപടിയിൽ വാഹനങ്ങൾ നിർത്തിയിട്ട സമയത്തായിരുന്നു സംഭവം. ഉടമകളുടെ പരാതിയിൽ CCTV കൾ കേന്ദ്രീകരിച്ച് നാട്ടുകൽ പോലീസ് അന്വേഷണം ആരംഭിച്ചു

CRIME kerala Politics

ഹര്‍ത്താല്‍; സംസ്ഥാന വ്യാപകമായി അക്രമം, നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു

ദേശവ്യാപകമായി നടത്തിയ റൈഡിലും ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായി. കണ്ണൂരിലും ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തം അക്രമ സംഭവങ്ങള്‍ അറങ്ങേറി. കണ്ണൂരില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. മുന്‍കരുതല്‍ നടപടിയായി ഈരാറ്റുപേട്ടയില്‍ നൂറോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമമനുസരിച്ച് ഒരാഴ്ച മുമ്പ് അനുമതി വാങ്ങി മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ കഴിയൂ. എന്നാല്‍, ഇന്നലെ പുലര്‍ച്ച മൂന്ന് മണിയോടെ എന്‍ഐഎയും ഇഡിയും ദേശവ്യാപകമായി പോപ്പുലർ ഫ്രണ്ട് […]

CRIME kerala Politics

നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് ഹർത്താൽ അനുകൂലികൾ, ലാത്തിച്ചാർജ്, ഈരാറ്റുപേട്ടയിൽ നൂറോളം പേർ കരുതൽ തടങ്കലിൽ

കോട്ടയം ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്. അഞ്ച് പിഎഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതൽ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. ഈരാറ്റുപേട്ടയിൽ രാവിലെ ഏഴുമണിയോടെ സംഘടിച്ചെത്തിയ സമരാനുകൂലികൾ നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും കടകളടപ്പിക്കുകയും ചെയ്തതതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ടായതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതോടെയാണ് പൊലീസ് സംഘമെത്തി സമരാനുകൂലികളെ നീക്കാനായി ലാത്തിച്ചാർജ് നടത്തിയത്. ഈരാറ്റുപേട്ടയിൽ നഗരത്തിൽ സംഘർഷ സാധ്യത […]

CRIME kerala Politics

ഹര്‍ത്താലിനിടെ കല്ലേറ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരുക്കേറ്റു

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താലിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ വളഞ്ഞവഴിയില്‍ […]

CRIME kerala

കണ്ണൂർ ഉളിയിൽ ഇരുചക്ര വാഹനത്തിന് നേരെ പെട്രോൾ ബോംബേറ്

കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറ്. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിന് പരുക്കേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇയാൾ. നിവേദിനെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ നരയൻപാറയിലും വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞുപത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.അതിനിടെ കണ്ണൂർ വിളക്കോട് ലോറിക്ക് നേരെ കല്ലേറുണ്ടായി. ചെങ്കൽ ലോഡിറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു. അതേസമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ. പലയിടത്തും […]

CRIME kerala

പോത്തൻകോട് സദാചാര ആക്രമണം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്, പൊലീസിന്റെ വീഴ്ചയും അന്വേഷിക്കും

പോത്തൻകോട് വെള്ളയണിക്കൽ പാറയിൽ പെൺകുട്ടികൾ അടക്കമുള്ള സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. പെൺകുട്ടികളുടെ പരാതിയും ഒപ്പം കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായോ എന്നതും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരം റൂറൽ എസ്‍പിയാണ് ഉത്തരവിറക്കിയത്. വെള്ളാണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെ തടഞ്ഞുവച്ച് കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാളുടെ പരാതിയിൽ കേസെടുത്ത പൊലീസ്, പെൺകുട്ടികളുടെ ഉൾപ്പെടെ മൊഴി എടുത്തെങ്കിലും, പ്രതിയെ പിടികൂടി സ്റ്റേഷൻ […]

CRIME kerala

ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം; കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്ക്

തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം. അഞ്ച് സഹപാഠികൾ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്. ഇരുമ്പുവടി കൊണ്ട് സഹപാഠികൾ അടിച്ചു എന്നും ബൂട്ടിട്ട് മർദിച്ചു എന്നും പരാതിയുണ്ട്. കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്കേറ്റു. ആര്യനാട് സ്വദേശിയായ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസിൽ പരാതിനൽകരുതെന്ന് അധികൃതർ പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. ആദ്യം അവർ കവിളത്തടിച്ചു എന്ന് വിദ്യാർത്ഥി പറയുന്നു. ഒരാൾ പിന്നിൽ നിന്ന് തലയിൽ ഷീറ്റ് മൂടി അടിച്ചു. […]