ഇന്ധന വില കുറയ്ക്കുമ്പോഴുള്ള ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികൾ വഹിക്കണം: കേന്ദ്രസർക്കാർ

ഇന്ധന വില കുറയ്ക്കുമ്പോഴുള്ള ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രസർക്കാർ. നികുതികൾ മാത്രം കുറച്ച് വില നിയന്ത്രിക്കണം എന്ന എണ്ണ കമ്പനികളുടെ നിലപാട് കേന്ദ്രം തള്ളി.

ഇന്ധന വില കുറയ്ക്കുമ്പോഴുള്ള ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികൾ കൂടി വഹിക്കുന്ന മാർഗനിർദേശം തയാറാക്കാൻ ധനമന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്. നികുതി കുറയ്ക്കുന്ന വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് മേൽ സമ്മർദം ശക്തമാക്കാൻ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു.

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നികുതി കുറയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ നിയമ മന്ത്രാലയത്തിന് ചുമതല നൽകി.