അധികം കാത്തിരിക്കാനാകില്ലെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് വിമത നേതാവ് എ.വി. ഗോപിനാഥ്. കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് പോകണമെങ്കില്‍ ശക്തമായ തീരുമാനം ഉണ്ടാകണം. ആയിരകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ് മാറ്റാന്‍ കഴിയില്ല. അതല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് കോണ്‍ഗ്രസ് അനുഭവിക്കേണ്ടിവരും. വ്യക്തിപരമായി എന്റെ തീരുമാനം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എംപി അല്‍പസമയത്തിനകം കാണും. അനുനയ ശ്രമത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എ.വി. ഗോപിനാഥുമായി ടെലിഫോണില്‍ സംസാരിച്ചു. തിടുക്കപ്പെട്ട് ഒരു തീരുമാനം എടുക്കരുതെന്നും അവര്‍ ഗോപിനാഥിനോട് ആവശ്യപ്പെട്ടു.