പെരിന്തൽമണ്ണ ചെർപ്പുളശ്ശേരി പാതയിൽ ആനമങ്ങാട് നിയന്ത്രണം
വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ്
രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്ക്
പരിക്കേറ്റു.ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.
ആനമങ്ങാട് സെൻട്രൽ മദ്രസയ്ക്ക് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ചെർപ്പുളശ്ശേരി മൽമലതൊടി ശിവശങ്കരൻ.
ശിവശങ്കരന്റെ ഭാര്യ അമ്മിണി, പെരിന്തൽമണ്ണ സ്വദേശി കോലോത്ത്
വീട്ടിൽ ജയരാജ്, ജയരാജിന്റെ ഭാര്യ രമ്യ ഇവരുടെ മക്കളായ
ഏഴ് വയസ്സുള്ള ദിയ,ഒന്നര വയസ്സുള്ള വേദ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാർ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന്ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു