ആലുവ കുന്നത്തേരി എലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുന്നത്തേരി തോട്ടത്തിൽ പറമ്പിൽ മുജീബിന്റെ മകൻ അബ്ദുൾ റഹ്മാൻ (14), കുന്നത്തേരി ആലുങ്കപ്പറമ്പിൽ ഫിറോസിന്റെ മകൻ ഫർദ്ദിൻ (14) എന്നിവരാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. പതിനഞ്ചോളം കുട്ടികൾ ചേർന്നാണ് കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ അബ്ദുൾ റഹ്മാനും ഫർദ്ദിനും അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.