ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തുവിൻ്റെ പീഡാനുഭവത്തെയും കുരിശു മരണത്തെയും അനുസ്മരിച്ചാണ് ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കുന്നത്. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ദുഃഖവെള്ളി ശുശ്രൂഷകളും പ്രാർത്ഥനകളും നടക്കും. ക്രിസ്തുവിൻ്റെ കാൽവരി യാത്രയെ അനുസ്മരിക്കുന്ന കുരിശിൻ്റെ വഴി പ്രാർത്ഥനകളും ദുഃഖവെള്ളി ആചരണത്തിൻ്റെ ഭാഗമാണ്. മനുഷ്യ വംശത്തിൻ്റെ വീണ്ടെടുപ്പിനായി കാൽവരിയിലെ മരക്കുരിശിൽ ക്രിസ്തു സ്വയം ബലി അർപ്പിച്ചുവെന്നാണ് ക്രൈസ്തവ വിശ്വാസം.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു
