ഉമ്മൻചാണ്ടിക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. ബാർ കോഴ കേസിന് പിന്നിലെ തിരക്കഥ ആരെഴുതിയതാണെന്ന് അറിയാമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. കെ.എം മാണിയോട് എൽ.ഡിഎഫ് ചെയ്ത ക്രൂരത ജോസ് കെ മാണി മറന്നാലും ജനങ്ങൾ മറക്കില്ലെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു ജോസ്.കെ മാണി.
ബാർ കേസിന് പിന്നിൽ തിരക്കഥയെഴുതിയത് ആരാണെന്ന് അറിയാം. കേരള കോൺഗ്രസിനോട് യു.ഡി.എഫ് കാട്ടിയത് കടുത്ത അവഗണനയാണെന്നും പുറത്താക്കിയതിന് പിന്നിൽ ഗൂഡലക്ഷ്യം ഉണ്ടായിരുന്നു എന്നും ജോസ്.കെ മാണി പ്രതികരിച്ചു. തന്‍റെ പിതാവിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച സംഭവമാണ് ബാർ കേസെന്നും ജോസ് കെ മാണി മീഡിയവണിനോട് പറഞ്ഞു.
കെ.എം മാണിയോട് എൽ.ഡിഎഫ് ചെയ്ത ക്രൂരത ജോസ് കെ മാണി മറന്നാലും ജനങ്ങൾ മറക്കില്ല. അദ്ദേഹത്തിനെതിരായി ഇടതുപക്ഷം എന്തൊക്കെ ആക്ഷേപം ആണ് കൊണ്ടുവന്നത്. യു.ഡി.എഫ് മാണിക്ക് ക്ലീന്‍ ചിറ്റ് ആണ് നല്‍കിയത്. അതേസമയം അർഹിക്കാത്ത രാജ്യസഭാ സീറ്റാണ് യു.ഡി.എഫ് ജോസ്.കെ.മാണിക്ക് നൽകിയത്. അങ്ങനെയുള്ള യു.ഡി.എഫാണോ ജോസ്.കെ മാണിയെ പിന്നിൽ നിന്ന് കുത്തിയതെന്ന് പറയുന്നത്? ഉമ്മൻചാണ്ടി ചോദിച്ചു.