മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം ആശങ്കയേറ്റുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് അരലക്ഷത്തിലേറെ കൊവിഡ് കേസുകളാണ്. 58,999 പുതിയ പോസിറ്റീവ് കേസുകളും 301 മരണവുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
45,391 പേർ ആശുപത്രി വിട്ടു. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5,34,603 ആണ്.
തമിഴ്‌നാട്ടിൽ 5441 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 23 പേർ മരണമടഞ്ഞു. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 33,659 ആയി.
ഡൽഹിയിലും കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 8521 പുതിയ പോസിറ്റീവ് കേസുകളും 39 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. നിലവിൽ 26,631 പേർ ചികിത്സയിലാണ്.