കായംകുളം വള്ളിക്കുന്നത്ത് 15 വയസ്സുകാരനെ കുത്തിക്കൊന്നു. പടയണിവെട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരുക്കേറ്റിട്ടുണ്ടന്നൊണ് വിവരം. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് സിപിഐഎം ആരോപണം. സംഭവത്തിൽ പ്രതികളായവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകനാണ് അഭിമന്യു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.