കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ശശി തരൂർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
താനും അമ്മയും കോവിഷീൽഡിന്റെ രണ്ടാം ഡോസ് ഏപ്രിൽ എട്ടിന് എടുത്തിരുന്നതായി തരൂർ ട്വീറ്റിൽ പറഞ്ഞു. അതുകൊണ്ടുതന്നെ കൊവിഡ് വാക്സിനുകൾക്ക് രോഗബാധ തടയാനാകില്ലെന്ന് പ്രതീക്ഷിക്കാൻ തങ്ങൾക്ക് എല്ലാ കാരണങ്ങളുമുണ്ട്. വാക്സിൻ വൈറസ് ആഘാതത്തിന്റെ തീവ്രത കുറയ്ക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി.