പുതിയ സര്‍ക്കാര്‍ ഭൂപതിവ് ചട്ട ഭേദഗതി ഉടന്‍ നടപ്പാക്കുമെന്ന പ്രതീക്ഷയില്‍ ഇടുക്കിയിലെ മലയോര ജനത

പുതിയ സര്‍ക്കാര്‍ ഭൂപതിവ് ചട്ട ഭേദഗതി നടപ്പാക്കുമെന്ന പ്രതീക്ഷയില്‍ ഇടുക്കിയിലെ മലയോര ജനത. കാര്‍ഷിക മേഖലയും പ്രതീക്ഷയിലാണ്. സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ച പ്രകാരം ഭൂപതിവ് ചട്ട ഭേദഗതി ഉടന്‍ നടപ്പാക്കണമെന്നാണ് മലയോര ജനതയുടെ ആവശ്യം.

ഇത് തങ്ങളുടെ നിലനില്‍പിന്റെ വിഷയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂപതിവ് ചട്ട ഭേദഗതി ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയ റോഷി അഗസ്റ്റിന്‍ ചട്ടം ഭേദഗതി ചെയ്യാനുള്ള മുന്‍കൈ സ്വീകരിക്കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര സഹായം ലഭ്യമാകണമെന്നും ഡീന്‍ കുര്യാക്കോസ് എംപി.

ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന സര്‍ക്കാര്‍ നല്‍കണം. ഇടുക്കിക്ക് പ്രഖ്യാപിച്ച പന്ത്രണ്ടായിരം കോടിയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ധനസഹായം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.