ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കവറിലാക്കി, കാലുകൾ മുറിക്കാതെ ബാഗിൽ കയറ്റി; സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ഞെട്ടിക്കുന്ന കൊലപാതകവാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദിഖിന്റെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട് ഹോട്ടലിൽ കൊല്ലപ്പെട്ടത് തിരൂർ സ്വദേശിയായ വ്യാപാരി സിദ്ദിഖായിരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗിൽ നിറച്ചു, കാലുകൾ മാത്രം മുറിക്കാതെ മടക്കി ഒരൂ ബാഗിൽ കയറ്റിയെന്നും പൊലീസ് വിശദീകരിച്ചു.

22- വയാസാണ് ഷിബിലിക്ക്, ഫർഹാനയ്ക്കാകട്ടെ 18 -ഉം. ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. അതിനിടെ കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് മൃതദേഹം ഉപേക്ഷിച്ച ഇടമടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അട്ടപ്പാടി ഒമ്പതാം വളവിലാണ്, സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബാഗുകളിൽ രണ്ടായി വെട്ടി നിറച്ച നിലയിലായിരുന്നു മൃതദേഹം. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ നാല് പേരെ നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി, സുഹൃത്ത് ഫർഹാന, ഷുക്കൂർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. വെറും ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരിലാണോ ഈ അരുംകൊല തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. അതേസമയം കേസിൽ പൊലീസ് അതിവേഗം മുന്നോട്ടുപോവുകയാണ്.