ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ വ്യാപാര സംഘടനകൾ..കച്ചവടത്തിന് ക്ഷണക്കത്ത് വേണമെന്ന ഉത്തരവ്’ പിൻവലിക്കണമെന്ന് ആവശ്യം…

ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ വ്യാപാര സംഘടനകൾ..കച്ചവടത്തിന് ക്ഷണക്കത്ത് വേണമെന്ന ഉത്തരവ്’ പിൻവലിക്കണമെന്ന് ആവശ്യം…

ടെക്സ്റ്റൈൽ,ഫൂട്ട് വെയർ,ജൂവല്ലറി തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളിൽ
വരുന്ന ഉപ ഭോക്താക്കളുടെ കൈവശം വിവാഹ ക്ഷണക്കത്ത് വേണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (കെ ആർഎഫ്എ) ടെക്സ്റ്റയിൽസ്&ഗാർമെൻ്റ്സ് ഡീലേയ്സ് വെൽഫയർ അസോസിയേഷർ ( കെടിജിഡിഡബ്യുഎ) ഗോൾഡ്& സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു.ഈ ഉത്തരവ് അപ്രായോഗികവും വ്യാപാര വിരുദ്ധവുമാണെന്നും


കൈകാലുകൾ ബന്ധിപ്പിച്ച് നീന്താൻ പറയുന്നതിന് തുല്യവുമാണെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു.
2018 മുതൽ വിവിധ കാരണങ്ങളാൽ ദുരിതമനുഭവിക്കുന്ന വ്യാപാരി സമൂഹത്തെ ദ്രോഹിക്കുന്ന ഇത്തരം പ്രസ്താവനകളും നിലപാടുകളും തിരുത്താൻ അധികാരികൾ
തയ്യാറാകണമെന്നും സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു.
ഒന്നാം പ്രളയം മുതൽ സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും സർക്കാരിനൊപ്പം നിൽക്കുകയും പ്രളയ സെസ് അടക്കം സർക്കാരിലേക്ക് അടച്ചു വരികയും ചെയ്യുന്നു വ്യാപാരികളുടെ ആവശ്യങ്ങൾ
കേൾക്കുവാൻ സർക്കാറുകൾ തയ്യാറാകണം. ചെറുകിട വ്യാപാരികളുടെ വിഷയം കേൾക്കേണ്ടത് ഓൺലൈൻ കുത്തക മുതലാളിമാരിൽ നിന്നോ ഉദ്യോഗസ്ഥരിൽ നിന്നോ നോ അല്ലെന്നും വ്യാപാരി പ്രതിനിധികളിൽനിന്നാണെന്നും സംഘടനകൾ വ്യക്തമാക്കി.സർക്കാരിന് ഒരു ബാധ്യതയും വരുത്തി വയ്ക്കാതെ സ്വയം തൊഴിലെടുത്ത് ജീവിക്കുകയും സർക്കാരിനെയും സമൂഹത്തെയും എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സഹായിക്കുകയും ചെയ്യുന്ന വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ

സർക്കാരും അധികാരികളും തയ്യാറാകണമെന്നും സംഘടനകൾ കൂട്ടിച്ചേർത്തു. ഓൺലൈൻ വഴി ചേർന്ന സംയുക്ത യോഗത്തിൽ ടെക്സ്റ്റയിൽ &ഗാർമെൻറ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് ചമയം ബാപ്പു പെരിന്തൽമണ്ണ അദ്ധ്യക്ഷത വഹിച്ചു.ഫൂട്ട് വെയർ അസോസിയേഷൻ ജില്ല പ്രസിഡൻ്റ് എംഎൻ മുജീബ് റഹ്മാൻ,ജനറൽ സെക്രട്ടറി എംപി നാസർ പാണ്ടിക്കാട്,
ഗോൾഡ്& സിൽവർ മർച്ചൻ്റ്സ് ജില്ല പ്രസിഡണ്ട് അബ്ദുറഹിമാൻ ഹാജി, ടെക്സ്റ്റയിൽസ്&ഗാർമെൻ്റ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി ശാദി മുസ്തഫ,ട്രഷറർ കലാം തിരൂരങ്ങാടി,ഫൂട്ട് വെയർ അസോസിയേഷൻ
ട്രഷറർ മുസ്തഫ മാളിക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു…