583 പേർക്ക് രോഗമുക്തി.പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 4) 453 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 235 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 214 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 4 പേർ എന്നിവർ ഉൾപ്പെടും. 583 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 38 പേർ
ഒറ്റപ്പാലം സ്വദേശികൾ – 29 പേർ
വടക്കഞ്ചേരി സ്വദേശികൾ- 27 പേർ
കിഴക്കഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ -16 പേർ വീതം
ആലത്തൂർ സ്വദേശികൾ – 14 പേർ
നെല്ലായ, പട്ടാമ്പി, പുതുശ്ശേരി, കടമ്പഴിപ്പുറം, കോട്ടായി സ്വദേശികൾ – 12 പേർ വീതം
ഷോർണൂർ, ചാലിശ്ശേരി സ്വദേശികൾ- 11 പേർ
വല്ലപ്പുഴ, കരിമ്പ സ്വദേശികൾ- 10 പേർ വീതം
കാവശ്ശേരി, മണ്ണാർക്കാട്, കുഴൽമന്ദം സ്വദേശികൾ – 9 പേർ വീതം
കൊടുവായൂർ, വടവന്നൂർ, മങ്കര, മരുതറോഡ് സ്വദേശികൾ – 8 പേർ വീതം
കൊല്ലങ്കോട്, കൊപ്പം സ്വദേശികൾ-7 പേർ വീതം
ചെർപ്പുളശ്ശേരി സ്വദേശികൾ – 6 പേർ
വണ്ടാഴി, കണ്ണാടി, പുതുക്കോട്, കോട്ടോപ്പാടം, പറളി, കുത്തന്നൂർ, പിരായിരി, എരിമയൂർ, തിരുമിറ്റക്കോട്, നാഗലശ്ശേരി, വെള്ളിനേഴി സ്വദേശികൾ – 5 പേർ വീതം
ഓങ്ങല്ലൂർ, തിരുവേഗപ്പുറ, തേങ്കുറിശ്ശി, പട്ടിത്തറ, അകത്തേത്തറ, കൊടുമ്പ് സ്വദേശികൾ- 4 പേർ
കുലുക്കല്ലൂർ, മണ്ണൂർ, ചിറ്റൂർ-തത്തമംഗലം നഗരസഭ, പെരിങ്ങോട്ടുകുറിശ്ശി,ആനക്കര, തച്ചനാട്ടുകര സ്വദേശികൾ – 3 പേർ വീതം
പല്ലശ്ശന, തൃത്താല, കോങ്ങാട്, തെങ്കര, അലനല്ലൂർ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കാരക്കുറിശ്ശി, കുമരംപുത്തൂർ, പട്ടഞ്ചേരി സ്വദേശികൾ – 2 പേർ വീതം
വിളയൂർ, കരിമ്പുഴ, അയിലൂർ, അനങ്ങനടി, തരൂർ, മുതുതല, വടകരപ്പതി, കണ്ണമ്പ്ര, നെന്മാറ, പെരുവമ്പ്, ശ്രീകൃഷ്ണപുരം, മലമ്പുഴ, പൊൽപ്പുള്ളി, കപ്പൂർ, മുണ്ടൂർ സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6144 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 41 പേർ തൃശ്ശൂർ, 32 പേർ വീതം കോഴിക്കോട്, എറണാകുളം, 94 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്