മണ്ണാർക്കാട് നെല്ലിപ്പുഴ മുണ്ടേക്കരാടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

മണ്ണാർക്കാട് നെല്ലിപ്പുഴ മുണ്ടേക്കരാടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുല്ലശ്ശേരി നമ്പിയം പടി സ്രാമ്പിക്കൽ അയൂബിന്റെ മകൻ അശ് ഫിൻ ആണ് മരിച്ചത് 18 വയസായിരുന്നു.

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അശ്ഫിൻ ഉറ്റമിത്രമായ പുല്ലശ്ശേരി സ്വദേശി ജോവാനൊപ്പം നെല്ലിപ്പുഴ മുണ്ടേക്കരാട് ഭാഗത്തെത്തിയത്.രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ പുഴയിൽ ഒഴുക്ക് ശക്തമാണ് . അശ്ഫിൻ മുങ്ങി പോകുന്നത് കണ്ട ജോവാൻ ബഹളം വച്ചു തോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു.അഗ്‌നിശമന സേന സ്ഥലത്തെത്തി നാട്ടുകാരും സേനാഗങ്ങളും ചേർന്ന പരിശോധനയിൽ അശ്ഫിനെ കണ്ടെത്തി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുണ്ടുർ യുവ ക്ഷേത്ര കോളേജിൽ ഹോട്ടൽ മാനേജ്മെന്റ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് അസ് ഫിൽ. പ്രാഥമിക ശുശ്രൂഷക്ക് ശേഷം കൂടെയുണ്ടായിരുന്ന ജോവാനെ വിട്ടയച്ചു. മ്യതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് മുണ്ടേക്കരാട് കൗൺസിലർ കൂടിയായ നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ ആശുപത്രിയിലെത്തി. മ്യതദേഹം എത്രയും പെട്ടെന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കാൻ അധിക്യതർക്ക് നിർദ്ദേശം നല്കിയതായി ചെയർമാൻ പറഞ്ഞു.