മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു;രേവത് ബാബുവിനെതിരെ പൊലീസിൽ പരാതി

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാര കർമങ്ങൾ നിർവഹിച്ച രേവതിനെതിരെ പൊലീസിൽ പരാതി. ഇതരസംസ്ഥാനക്കാരിയായ കുട്ടിയായതിനാൽ സംസ്കാരത്തിന് പൂജാരികളെത്തിയില്ലെന്ന രേവതിന്റെ ആരോപണത്തിനെതിരെയാണ് പരാതി.അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതി നൽകിയത്.

തെറ്റായ പ്രസ്താവന വഴി മതസ്പർദ്ധയുണ്ടാക്കാനും കലാപത്തിനും ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.ഹിന്ദിക്കാരുടെ കുട്ടികൾക്ക് പൂജ ചെയ്യില്ലെന്ന് ചെയ്യില്ലെന്ന് പൂജാരിമാർ പറഞ്ഞുവെന്നായിരുന്നു രേവതിന്റെ പ്രസാതാവന.