പമ്പി പാലം അകുറ്റപണി വൈകും; കുരുക്ക് തുടരും.

പ​ട്ടാ​മ്പി: പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഒ​റ്റ​വ​രി ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം അ​ക​ലെ. പാ​ല​ത്തി​ന്റെ ത​ക​ർ​ന്ന കൈ​വ​രി​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ ഇ​നി​യും താ​മ​സി​ച്ചേ​ക്കും. ആ​ഗ​സ്റ്റ് 13 മു​ത​ൽ 15 വ​രെ അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​യേ​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ത​ട​സ്സ​മെ​ന്ന് മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം.​എ​ൽ.​എ സ്ഥി​രീ​ക​രി​ച്ചു. മു​ന്ന​റി​യി​പ്പ് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് കൈ​വ​രി​ക​ൾ നി​ർ​മി​ക്കു​ന്ന​ത് അ​വി​വേ​ക​മാ​വു​മെ​ന്നാ​ണ് ക​ണ​ക്കു കൂ​ട്ട​ൽ. ഒ​റ്റ​വ​രി ഗ​താ​ഗ​തം മൂ​ലം പാ​ല​ത്തി​നി​രു​വ​ശ​വും വ​ലി​യ തി​ര​ക്കും ടൗ​ണി​ൽ ഗ​താ​ഗ​ത സ്തം​ഭ​ന​വു​മാ​ണ്.​ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളോ​ടു​ന്ന പാ​ത​യി​ൽ പ​ട്ടാ​മ്പി പാ​ല​ത്തി​ന്റെ ദു​ര​വ​സ്ഥ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. പു​തി​യ പാ​ലം എ​ന്ന ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

read Also – ‘സ്വർണം നേടിയ പാക് താരവും ഞങ്ങളുടെ മകനെപ്പോലെ’; വീണ്ടും ഹൃദയങ്ങൾ കീഴടക്കി നീരജിന്റെ അമ്മ

സ്ഥ​ല​മേ​റ്റ​ടു​പ്പാ​ണ് പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള വെ​ല്ലു​വി​ളി. 43 ഭൂ​വു​ട​മ​ക​ളി​ൽ​നി​ന്ന് സ്ഥ​ലം വി​ട്ടു​കി​ട്ടേ​ണ്ട​തു​ണ്ട്. ഇ​തി​ന് ജി​ല്ല ക​ല​ക്ട​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ക​ഴി​ഞ്ഞ ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് മു​ഹ്‌​സി​ൻ എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.