ഐഫോൺ 16 സീരിസ് ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു; പ്രീബുക്കിങ്, വിൽപന തീയ്യതികളും പുറത്തുവിട്ടു

കാലിഫോർണിയയിലെ ആപ്പിൾ ആസ്ഥാനത്ത് പുറത്തിറക്കിയ പുതിയ ഐഫോൺ സീരിസ് വേരിയന്റുകളുടെ എന്ത്യയിലെ വില പ്രഖ്യാപിച്ചു. ഐഫോൺ 15നെ അപേക്ഷിച്ച് ചില ഹാർ‍ഡ്‍വെയർ അപ്ഗ്രേഡുകളും എഐ ഫീച്ചറുകളും ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ ഐഫോൺ 16ൽ സജ്ജമാണ്. ക്യാമറ ഫങ്ഷനുകൾക്കായുള്ള പ്രത്യേക ബട്ടണാണ് പ്രധാനപ്പെട്ട സവിശേഷത. ഇതിനിടെ പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാവുന്ന തീയ്യതിയും ഇന്ത്യയിലെ വിലയും കമ്പനി പുറത്തുവിട്ടു.

ഐഫോൺ 16ന് 79,990 രൂപ മുതലാണ് ഇന്ത്യയിലെ വില. അടിസ്ഥാന വേരിയന്റിൽ 128 ജിബി സ്റ്റോറേജാണുണ്ടാവുക. 256 ജിബി സ്റ്റോറേജോട് കൂടിയ ഐഫോൺ 16ന് 89,990 രൂപയും 512 ജിബി സ്റ്റോറേജ് കൂടിയാവുമ്പോൾ 1,09,900 രൂപയുമായിരിക്കും വില. അതേസമയം ഐഫോൺ 16 പ്ലസിന് 89,900 രൂപ മുതലാണ് ഇന്ത്യയിലെ സ്റ്റോറുകളുടെ വില നിശ്ചയിച്ചിരിക്കുന്നത്. 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റായിരിക്കും ഈ വിലയ്ക്ക് കിട്ടുക. 256 ജിബി സ്റ്റോറേജുള്ള ഐഫോൺ 16 പ്ലസിന് 99,900 രൂപയും 256 ജിബി സ്റ്റോറേജുള്ളതിന് 1,19,900 രൂപയുമായിരിക്കും വിലയുണ്ടാവുക. അൾട്രാമറൈൻ, ടീൽ, പിങ്ക്, വെള്ള, കറുപ്പ് നിറങ്ങളിൽ ഐഫോൺ 16ഉം ഐഫോൺ 16 പ്ലസും ലഭ്യമാവും. സെപ്റ്റംബർ 13 മുതൽ പ്രീ ഓർ‍ഡർ ചെയ്യാവുന്ന ഫോണുകൾ ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ വഴി സെപ്റ്റംബർ 20 മുതൽ വിൽപന ആരംഭിക്കും.

 

ഐഫോൺ 16 പ്രോ മോഡലിന് 1,19,900 രൂപ മുതലാണ് വില. ഈ വിലയ്ക്ക് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റ് ലഭിക്കും. 256 ജിബി വേരിയന്റിന് 1,29,990 രൂപയും 512 ജിബി വേരിയന്റിന് 1,49,900 രൂപയും 1ടിബി വേരിയന്റിന് 1,69,900 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. ഐഫോൺ പ്രോ മാക്സിനാവട്ടെ, 256 ജിബിയുടെ അടിസ്ഥാന വേരിയന്റിന് 1,44,900 രൂപയാണ്. 512 ജിബി സ്റ്റോറേജാവുമ്പോൾ വില 1,64,900 രൂപയായി ഉയരും. 1 ടിബി സ്റ്റോറേജന് 1,84,900 രൂപ നഷകണം. ഡെസർട്ട് ടൈറ്റാനിയം, നാച്യുറൽ ടൈറ്റാനിയം,വൈറ്റ് ടൈറ്റാനിയും, ബ്ലാക് ടൈറ്റാനിയം എന്നി കളറുകളിലാണ് ഐഫോൺ 16 പ്രോയും പ്രോ മാക്സും കിട്ടുക. ഈ മോഡലുകളും സെപ്തംബർ 13 മുതൽ പ്രീ ബുക്ക് ചെയ്യാം. ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ വഴി സെപ്റ്റംബർ 20 മുതൽ വിൽപന തുടങ്ങും. അമേരിക്കൻ എക്സ്പ്രസ്, ആക്സിസ് ബാങ്ക്. ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 5000 രൂപയുടെ ഇൻസ്റ്റന്റ് വിലക്കിഴിവും ലഭ്യമാവും. മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കുമുള്ള പലിശരഹിത ഇഎംഐ സൗകര്യവും ലഭ്യമാക്കുന്നുണ്ട്. 67,500 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഇതിന് പുറമെയുണ്ടെന്നാണ് കമ്പനിയുടെ അറിയിപ്പ്.