ഇലക്ട്രിക് വാഹനം: മാർഗരേഖയായി; 20 കിലോമീറ്റർ ഇടവിട്ട് ചാർജിങ് സ്റ്റേഷൻ

2030 ൽ ദേശീയപാതകൾ അടക്കമുള്ള പ്രധാനറോഡുകളുടെ വശങ്ങളിൽ 20 കിലോമീറ്റർ ഇടവിട്ട് ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ യാഥാർഥ്യമായേക്കും. ഇതുസംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി. നഗരമേഖലകളെ ഒരു കിലോമീറ്റർ വീതം നീളവും വീതിയുമുള്ള ചതുരക്കളങ്ങളായി തിരിച്ചാൽ അവയിൽ ഓരോന്നിലും ഒരു ചാർജിങ് സ്റ്റേഷൻ വീതം വേണമെന്നും മാർഗരേഖയിൽ പറയുന്നു.2030 ൽ ഓരോ ദേശീയപാതകളിൽ 100 കിലോമീറ്റർ ഇടവിട്ട് വലിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുമുണ്ടാകും.

Read More: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് യുഗം തീർക്കുമോ? ഹോണ്ട ആക്ടീവ EV അടുത്ത വർഷം ആദ്യം എത്തും!

2030 ൽ ഓരോ ദേശീയപാതകളിൽ 100 കിലോമീറ്റർ ഇടവിട്ട് വലിയ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുമുണ്ടാകും. സർക്കാർ ഭൂമിയിൽ സ്വകാര്യ കമ്പനികൾക്ക് ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാനും അവസരമുണ്ടാകും. വരുമാനം പങ്കിടുന്ന തരത്തിലായിരിക്കുമിത്. സർക്കാർ സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥലം ഇത്തരത്തിൽ നൽകുന്നതിനായി ബിഡിങ് നടത്താം. ഒരു യൂണിറ്റ് വൈദ്യുതിക്ക് ഒരു രൂപയെന്ന തറവിലയ്ക്കായിരിക്കും ബിഡിങ്. ഉയർന്ന നിരക്ക് ബിഡ് ചെയ്യുന്ന ഏജൻസിക്ക് സ്ഥലം നൽകും. വരുമാനം സർക്കാർ സ്ഥാപനവുമായി പങ്കിടണം. സർക്കാർ ഏജൻസികൾക്കും ഇത്തരത്തിൽ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാം.

ചാർജിങ് സ്റ്റേഷനുകൾക്കായുള്ള വൈദ്യുതി കണക‍്ഷൻ മെട്രോ നഗരങ്ങളിൽ 3 ദിവസത്തിനകം വിതരണക്കമ്പനികൾ നൽകണം. മുനിസിപ്പൽ പ്രദേശങ്ങളിൽ 7 ദിവസവും ഗ്രാമീണ മേഖലകളിൽ 15 ദിവസവുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ഷോപ്പിങ് മാളുകൾ, ഓഫിസ് സമുച്ചയങ്ങൾ, ആശുപത്രികൾ, റസിഡൻഷ്യൽ സൊസൈറ്റികൾ എന്നിവയിലും ചാർജിങ് സ്റ്റേഷനുകൾ ഇൻസ്റ്റാൾ ചെയ്യാം.

2028 മാർച്ച് വരെ ഡിസി ഫാസ്റ്റ് ചാർജിങ്ങിന് പകൽ സമയത്ത് യൂണിറ്റിന് 11 രൂപ വരെയും രാത്രിയിൽ 13 രൂപ വരെയും സർവീസ് ചാർജ് ഈടാക്കാം. എസി സ്ലോ ചാർജിങ്ങിന് ഇത് യഥാക്രമം 3 രൂപയും 4 രൂപയുമാണ്.