ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വീണ്ടും ഭീകരാക്രമണം. നട്ടിപോര മേഖലയിലാണ് വെടിവയ്പ്. വെടിവയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടമായി.
പിഡിപി നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനരികെയാണ് സംഭവം. മന്‍സൂര്‍ അഹമ്മദ് എന്ന പൊലീസുകാരനാണ് മരിച്ചത്. പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനയില്‍ അംഗമായിരുന്നു ഇദ്ദേഹം. പരുക്കേറ്റ ഉദ്യോഗസ്ഥനെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പര്‍വേസ് ഭട്ടും കുടുംബവും ആക്രമണ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നതിനെ സംബന്ധിച്ച് വിവരം പുറത്തുവന്നിട്ടില്ല.