ജനറൽ കോച്ചുകൾ പുനസ്ഥാപിക്കുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന ട്രെയിനുകളില്‍ നവംബര്‍ ഒന്ന് മുതല്‍ ജനറൽ കോച്ചുകൾ പുനസ്ഥാപിക്കും.

സതേര്‍ണ്‍ റെയില്‍വേക്ക് കീഴിലുള്ള തിരഞ്ഞടുത്ത 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ തിരിച്ചു വരും.
കോട്ടയം – നിലമ്പൂർ എക്സ്പ്രസിൽ 5 കോച്ചുകൾ ഡീ- റിസർവ് ചെയ്യും.ട്രെയിന്‍ യാത്രാ നിരക്കുകളിലും നവംബര്‍ ഒന്ന് മുതല്‍ വ്യത്യാസം വരും. എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളില്‍ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടര്‍ന്നും ഈടാക്കുക. എല്ലാ സ്റ്റേഷനുകളിലും കൗണ്ടർ വഴി ടിക്കറ്റ് വിതരണം ചെയ്യാനുള്ള സൗകര്യമൊരുക്കാനും നിർദ്ദേശമുണ്ട്.
ജനറൽ കോച്ചുകൾ ഒരുക്കുന്ന പ്രധാന ടെയിനുകൾ

06608- കോയമ്പത്തൂര്‍ -കണ്ണൂര്‍
06305-എറണാകുളം-കണ്ണൂര്‍
06306- കണ്ണൂര്‍ -എറണാകുളം
06308- കണ്ണൂര്‍-ആലപ്പുഴ
06307-ആലപ്പുഴ-കണ്ണൂര്‍
06326-കോട്ടയം-നിലമ്പൂര്‍ റോഡ്
06325-നിലമ്പൂര്‍ റോഡ്-കോട്ടയം
06304-തിരുവനന്തപുരം-എറണാകുളം
06303- എറണാകുളം-തിരുവനന്തപുരം
06302- തിരുവനന്തപുരം-ഷൊര്‍ണൂര്‍


06301-ഷൊര്‍ണൂര്‍-തിരുവനന്തപുരം
02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം
06268-രാമേശ്വരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-രാമേശ്വരം
06089- ചെന്നൈ സെന്‍ട്രല്‍ ജോലാര്‍പ്പേട്ട
06090-ജോലാര്‍പ്പേട്ട-ചെന്നൈ സെന്‍ട്രല്‍
06342-തിരുവനന്തപുരം-ഗുരുവായൂര്‍
06341-ഗുരുവായൂര്‍ -തിരുവനന്തപുരം
06366-നാഗര്‍കോവില്‍ കോട്ടയം
06844- പാലക്കാട് ടൗണ്‍ -തിരുച്ചിറപ്പള്ളി
06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ .