രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 48,268 കൊവിഡ് കേസുകള്‍; മരണനിരക്ക് 1.4 ശതമാനമായി കുറഞ്ഞു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,268 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. പ്രതിദിന രോഗികള്‍ അര ലക്ഷത്തില്‍ താഴെ തുടരുന്നു. 551 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രോഗം ഭേദമായവരുടെ എണ്ണം 74 ലക്ഷം കടന്നു. മരണനിരക്ക് 1.4 ശതമാനമായി കുറഞ്ഞത് ആശ്വാസമായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 81,37, 119 ആയി. ഇതുവരെ 1,21,641 പേര്‍ മരിച്ചു .10,67,976 സാമ്പിളുകള്‍ ഇന്നലെ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. രോഗമുക്തി നിരക്ക് 91.3 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.49 ശതമാനമായി കുറഞ്ഞു.

ഇന്നലെ മാത്രം 59,454 പേര്‍ രോഗമുക്തി നേടി. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5,82,649 ആയി കുറഞ്ഞു. ഉത്സവകാലമായത്തോടെ ഡല്‍ഹിയിലെ സ്ഥിതി മോശമായി. 6000 എടുത്ത് കേസുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയം തിങ്കളാഴ്ച യോഗം ചേരും. മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രതിദിന കേസുകള്‍ കൂടുതലായി നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.