പൊലീസും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബാണാസുര വനത്തിലാണ് സംഭവം
വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. ഒരാള്‍ കൊല്ലപ്പെട്ടു. തണ്ടര്‍ ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പടിഞ്ഞാറത്തറ കൊയ്ത്തുപാറ മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയല്ലെന്നാണ് സൂചന. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഡബിള്‍ബാരല്‍ തോക്കും ലഘുലേഖകളും പിടിച്ചെടുത്തെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ലഭിച്ച വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ആദിവാസി കോളനിയോട് ചേര്‍ന്ന സ്ഥലത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സി സി മമ്മൂട്ടി പറഞ്ഞു. കോളനിയില്‍ നേരത്തെ മാവോയിസ്റ്റുകള്‍ എത്തിയിരുന്നുവെന്നാണ് ആദിവാസികള്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വിശദ വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കാമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.