മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; രണ്ട് മരണം, ആറു പേർക്ക് പരിക്ക്

ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖോപോളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് ഇന്ന് പുലർച്ചെ സ്ഫോടനം നടന്നത് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഖോപോളിയിലെ സജ്ഗാവ് വ്യാവസായിക മേഖലയിലാണ് സ്ഫോടനം നടന്ന ഫാക്ടറി സ്ഥിതി ചെയ്തിരുന്നത്. സ്‌ഫോടനത്തെ തുടർന്ന് വലിയ രീതിയിലുള്ള തീപിടുത്തവും സ്ഥലത്ത് രൂപപ്പെട്ടു. അഗ്നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖോപോളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.