തൊട്ടടുത്തുള്ള വാഹനങ്ങളോട് വഴിമാറി കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കോണ്‍സ്റ്റബിള്‍ ഓടിയത്.
ആംബുലന്‍സിനായി വഴിയൊരുക്കാന്‍ റോഡില്‍ വഴിമാറിക്കൊടുക്കുക എന്നത് ഏവരും ചെയ്യുന്നതാണ്. എന്നാല്‍ ഹെവി ട്രാഫിക് നേരിടുന്ന നേരത്ത് ആംബുലന്‍സിന് പോകാനായി രണ്ട് കിലോമീറ്ററോളം ഓടി സിനിമയെ വെല്ലുന്ന ധീര പ്രവര്‍ത്തി കാഴ്ചവെച്ചിരിക്കുകയാണ് ഒരു പൊലീസുകാരന്‍.
ഹൈദരാബാദില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയില്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടുകിലോമീറ്റര്‍ ദൂരം ഒരു പോലീസുകാരന്‍ ഓടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഗതാഗതകുരുക്കില്‍ അകപ്പെട്ട് മുന്നോട്ടുപോകാന്‍ ആംബുലന്‍സ് ബുദ്ധിമുട്ടിയപ്പോള്‍ കോണ്‍സ്റ്റബിള്‍ ജി ബാബ്ജി ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ടുകിലോമീറ്റര്‍ ദൂരമാണ് ഓടിയത്.
ഹൈദരാബാദില്‍ ജിപിഒ ജംഗ്ഷനിലാണ് ആംബുലന്‍സ് ഗതാഗത കുരുക്കില്‍ അകപ്പെട്ടത്. തൊട്ടടുത്തുള്ള വാഹനങ്ങളോട് വഴിമാറി കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് കോണ്‍സ്റ്റബിള്‍ ഓടിയത്. കോണ്‍സ്റ്റബിളിന്‍റെ പ്രവൃത്തി കണ്ട് റോഡിലുള്ള യാത്രക്കാര്‍ കയ്യടിക്കുന്നുണ്ട്.