രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 45,674 പേര്‍ക്ക് പുതുതായി
രോഗം സ്ഥിരീകരിച്ചു. 559 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ഒന്‍പത് ശതമാനം കുറഞ്ഞു. 85,07,754 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ആകെ 1,26,121 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി നിരക്ക് 92.49 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു.
ഇന്നലെ മാത്രം 49,082 പേരാണ് രോഗമുക്തി നേടിയത്. രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെ പോകുന്നത്. 78,68,968 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 6953 കേസുകളും കര്‍ണാടകയില്‍ 2258, മഹാരാഷ്ട്രയില്‍ 3959 പുതിയ കേസുകളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയെക്കാള്‍ വലിയ വര്‍ധനവാണ് പ്രതിദിന കേസുകളില്‍ കേരളത്തിലും,ഡല്‍ഹിയിലും ഉണ്ടായിരിക്കുന്നത്.
ദിവസവും പതിനായിരത്തിന് മുകളില്‍ അളുകള്‍ മഹാരാഷ്ട്രയില്‍ രോഗ മുക്തരാകാനുണ്ട്. 12 ലക്ഷത്തിനടുത്ത് സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചു. പുതിയ കേസുകളില്‍ 83 ശതമാനവും 10 സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.