തമിഴ് സൂപ്പര്‍താരം കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍. അക്ഷരാര്‍ത്ഥത്തില്‍ ഉലകനായകന്‍. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്.
പ്രേക്ഷകരെ വിസമയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ അതങ്ങനെ നീണ്ടുകിടക്കുന്നു.
1960ല്‍ ആറാമത്തെ വയസില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് കമല്‍ഹാസന്റെ
ഇതിഹാസ യാത്ര. ഇന്നും അത് അഭംഗുരം തുടരുന്നു. ഇന്ത്യന്‍ സിനിമയിലെ അപൂര്‍വം നിത്യഹരിത നായകരിലൊരാളാണ് കമല്‍ഹാസന്‍.
നടനായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയിട്ടുണ്ട് കമല്‍ഹാസന്‍.