ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.

പാലക്കാട് ആർ.എസ്. എസ്. പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.രാവിലെ ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ  ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ സംഘം ബെക്ക് തടഞ്ഞു നിർത്തി  സഞ്ജിത്തിനെ ആളുകൾ നോക്കിനിൽക്കേ അക്രമിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് 2 മുതൽ വൈകീട്ട് 6 വരെ മലമ്പുഴ നിയോജക മണ്ഡലത്തിൽ ബി.ജെ.പി. ഹർത്താലിന് ആഹ്വാനം ചെയ്തു.

കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് ബി. ജെ.പി. ആരോപിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.