തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. മൂന്നു പേർക്ക് പരുക്ക്.
കല്ലമ്പലം കടമ്പാട്ടുകൊണത്താണ് ബസ്സപകടമുണ്ടായത്. നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.