സി.എ.ജി വിവാദം; പ്രതിപക്ഷാരോപണത്തിൽ സർക്കാർ പ്രതിരോധത്തിൽ

2018-19ലെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് സി.എ.ജി വാർത്താക്കുറുപ്പിൽ പറയുന്നു. കിഫ്ബി പരാമർശം കരട് റിപ്പോർട്ടിലാണോ അന്തിമ റിപ്പോർട്ടിലാണോയെന്നാണ് നിലവിൽ ആശയക്കുഴപ്പം.

സി.എ.ജി റിപ്പോർട്ട് വെളിപ്പെടുത്തിയെന്ന പ്രതിപക്ഷാരോപണത്തിൽ സർക്കാർ പ്രതിരോധത്തിൽ. 2018-19ലെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് സി.എ.ജി വാർത്താക്കുറുപ്പിൽ പറയുന്നു. കിഫ്ബി പരാമർശം കരട് റിപ്പോർട്ടിലാണോ അന്തിമ റിപ്പോർട്ടിലാണോയെന്നാണ് നിലവിൽ ആശയക്കുഴപ്പം.

അതേസമയം കിഫ്ബിക്കെതിരായ കേസിന് പിന്നിൽ ആർ.എസ്.എസാണെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. റാം മാധവുമായി ചർച്ച നടത്തിയ ശേഷമാണ് മൂന്നാമത്തെ ഹർജി തയ്യാറാക്കിയതെന്നും ധനമന്ത്രി ആരോപിച്ചു. ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു.

കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ ഉന്നതതല ആർ.എസ്.എസ് ഗൂഢാലോചനയാണെന്ന വാദമാണ് ധനമന്ത്രി ഇന്ന് മുന്നോട്ട് വെച്ചത്. പരാതിക്കാരനും റാം മാധവും ലോ പോയിൻറ് ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. ഇവരുടെ വക്കാലത്ത് ഏറ്റെടുത്ത കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ആർ.എസ്.എസിന്‍റെ കോടാലിയായി മാറിയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.