നാല് വയസുകാരൻ കിണറിൽ വീണ് മരിച്ചു

ഒറ്റപ്പാലം ചുനങ്ങാട് നാലു വയസ്സുകാരൻ ആൾമറ ഇല്ലാത്ത കിണറിൽ വീണ് മരിച്ചു. കിഴക്കേതിൽ തൊടി ജിഷ്ണു – ഇന്ദുജ ദമ്പതികളുടെ മകൻ അദ്വിനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീഴുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം ഉണ്ടായത്. സൈക്കിൾ ഓടിച്ചു കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. അമ്മ ഓടിയെത്തി പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കിണറ്റിൽ ഇറങ്ങി കുട്ടിയെ കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.