പാചക വാതക വില വീണ്ടും വർധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി.
ഫെബ്രുവരിയിൽ ഇത് മൂന്നാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികൾ കൂട്ടിയിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപയും വർധിപ്പിച്ചിരുന്നു.