ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 പോസിറ്റീവ് കേസുകളും 524 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 92,66,706 ആയി. ആകെ മരണം 1,35,223 ആയി.

ഇന്നലെ 10,90,238 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 13,59,31,545 ആയി. 24 മണിക്കൂറിനിടെ പേർക്ക് രോഗം 36,367 ഭേദമായി. ഇതോടെ ആകെ രോഗമുക്‌തരുടെ എണ്ണം 86,79,138 ൽ എത്തി. 4,52,344 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.

അതിനിടെ ഡൽഹി പരിസ്ഥിതി മന്ത്രി ​ഗോപാൽ റായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുമായി അടുത്തിടപഴകിയവരോട് ജാ​ഗ്രത പുലർത്താൻ മന്ത്രി തന്നെ ട്വിറ്ററിലൂടെ നിർദേശം നൽകിയിട്ടുണ്ട്.