പട്ടാമ്പി – ചെർപ്പുളശ്ശേരി റോഡിൽ കരിമ്പുള്ളി ഇറക്കത്തിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു.
ഓട്ടോറിക്ഷ യാത്രക്കാരായ ചൂരക്കോട് പറക്കുന്നത്ത് സുരേഷ്കുമാറിന്റെ ഭാര്യ ഷിജി (52), ചെറു കോട് സ്വദേശി കർളക്കാട്ട് പറമ്പിൽ രാജഗോപാൽ (63) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്‌ദുൽ റഷീദ്, മറ്റൊരു യാത്രക്കാരി പ്രിയങ്ക എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.45 ടെ യാണ് അപകടമുണ്ടായത്.