കൊച്ചിയിലെ മാളിൽ നടിയെ ഉപദ്രവിച്ച കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡിനായി പൊലീസ് അപേക്ഷ നൽകി. നടിക്ക് പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് നടപടി. ഇതിനിടെ പ്രതിഭാഗം എറണാകുളം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. വരും ദിവസങ്ങളിൽ കോടതി അവധിയായതിനാൽ തിരിച്ചറിയൽ പരേഡിനും ജാമ്യത്തിനുമുള്ള അപേക്ഷകൾ അടുത്തയാഴ്ചയാകും പരിഗണിക്കുക.
അതേസമയം, കേസിൽ പ്രതികളായ മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് ആദിലിനെയും മുഹമ്മദ് റംഷാദിനെയും കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതികൾ നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണുള്ളത്.