പ​ശു​ക്ക​ളെ സം​ര​ക്ഷിക്കണമെന്നാവ​ശ്യ​പ്പെ​ട്ട് യോ​ഗി​ക്ക് പ്രി​യ​ങ്ക​യു​ടെ ക​ത്ത്

ല​ളി​ത്പു​രി​ലെ സോ​ജ്‌​ന​യി​ല്‍ ച​ത്ത പ​ശു​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രി​യ​ങ്ക​യു​ടെ വി​മ​ര്‍​ശ​നം.

പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ അടിയന്തിരമായി ന​ട​പ​ടികള്‍ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി ക​ത്ത​യ​ച്ചു. ല​ളി​ത്പു​രി​ലെ സോ​ജ്‌​ന​യി​ല്‍ ച​ത്ത പ​ശു​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രി​യ​ങ്ക​യു​ടെ വി​മ​ര്‍​ശ​നം.

പശുക്കളെ സംരക്ഷിക്കാൻ ഗോശാലകൾ സ്ഥാപിക്കുമെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനത്തെ ലളിത്പുരിലെ സോജ്‌നയിൽ ചത്ത പശുക്കളുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രിയങ്ക വിമർശിച്ചു. വാഗ്ദാനങ്ങളെല്ലാം കടലാസിൽ മാത്രമാണ്. കാലികളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും പട്ടിണിയാണെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മിൽ ബന്ധമുണ്ട് – അവർ ആരോപിച്ചു. പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന ഛത്തീ​സ്ഗ​ഢ് സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ള്ളാ​ൻ യോ​ഗി സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു.

ബി.ജെ.പി.യുടെ മുഖ്യ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൊന്നായ പശുസംരക്ഷണത്തെ മഹാത്മാഗാന്ധിയുടെ വരികളിലൂടെ യോഗി ആദിത്യനാഥിനെ പ്രിയങ്ക ഓർമിപ്പിച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി പ​ശു സം​ര​ക്ഷ​ണ​മെ​ന്ന​ത് കൊ​ണ്ട് നി​സ​ഹാ​യ​രും ദു​ര്‍​ബ​ല​രു​മാ​യ എ​ല്ലാ ജി​വീ​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​ലാ​ണ് വി​ശ്വ​സി​ച്ച​തെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി ഓ​ര്‍​മ്മി​പ്പി​ച്ചു.