ഇര്‍ഷാദ്, മുണ്ടഴത്തിട് സ്വദേശികളായ ഇസ്ഹാഖ് ഹസന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവത്തിനിടെ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കാസർകോട് കാഞ്ഞങ്ങാട് ലീഗ് – സി.പി.എം. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊലപെട്ട സംഭവത്തില്‍ മൂന്ന് പ്രതികളേയും തിരച്ചറിഞ്ഞു. ഇര്‍ഷാദ്, മുണ്ടഴത്തിട് സ്വദേശികളായ ഇസ്ഹാഖ് ഹസന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവത്തിനിടെ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അബ്ദു റഹ്മാൻ ഔഫ് (32)ആണ് കുത്തേറ്റ് മരിച്ചത്.
തദ്ദേശ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഞ്ഞങ്ങാട് നഗരസഭയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്നാണ് സൂചന.