കാപ്പി കുടി കൂടുതലാണോ? പണി പിന്നാലെയുണ്ട്…

അമിതമായ കാപ്പി ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും

നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത് കാപ്പിയില്‍ നിന്നാണോ ?നിങ്ങള്‍ ഒരു കാപ്പി പ്രേമിയാണോ ? ഒരു ദിവസം എത്ര തവണ കാപ്പി കുടിക്കും ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അതെ എന്നാണെങ്കില്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അമിതമായി കാപ്പി കുടിക്കുന്നത് വഴി ശരീരത്തിലെത്തുന്ന കഫൈനാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എന്തൊക്കെയാണ് കഫൈന്‍ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെന്ന് പരിശോധിക്കാം.

  1. കഫൈന്‍ അഡ്രീനല്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും അത് അഡ്രിനാലിന്‍ പുറപ്പെടുവിക്കുകയും ശരീരത്തിന് ഊര്‍ജസ്വലതയും ജാഗ്രതയും നല്‍കുകയും ചെയ്യുന്നു, എന്നാല്‍ ഉത്കണ്ഠ കൂടുതലുള്ള ആളുകളുടെ നിലവിലുള്ള അവസ്ഥ കൂടുതല്‍ വഷളാക്കുകയും ആ വ്യക്തിയെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്യാം
  2. വര്‍ധിച്ച കഫൈന്‍ ഉപയോഗം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു
  3. അമിതമായി കാപ്പി കുടി വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, അസിഡിറ്റി എന്നിവയിലേക്കും നയിച്ചേക്കാം
  4. കഫൈന്‍റെ ദൈനംദിന ഉപയോഗം വര്‍ധിക്കുന്നത് ആസക്തിയിലേക്ക് നയിക്കുന്നു, പിന്നീട് കാപ്പി കുടിക്കുന്നതില്‍ നിന്ന് പിന്‍മാറുമ്പോള്‍ മാനസികമോ ശാരീരികമോ ആയ പിന്മാറല്‍ ലക്ഷണങ്ങളടക്കം കാണിക്കാം
  5. ഉയര്‍ന്ന അളവില്‍ കഴിക്കുമ്പോള്‍ കഫൈന്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ധിക്കുന്നതിന് കാരണമാകാം
  6. ഗര്‍ഭാവസ്ഥയില്‍ ഉയര്‍ന്ന അളവിലുള്ള കഫൈന്‍ ഉപയോഗം ഗര്‍ഭം അലസല്‍, മാസം തികയാതയെുള്ള പ്രസവം തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു
  7. മൂത്രത്തില്‍ കാല്‍സ്യ വിസര്‍ജ്ജനം വര്‍ദ്ധിപ്പിക്കും, ഇത്എല്ലുകളെ ദുര്‍ബലപ്പെടുത്തും.