Health kerala Latest News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി

നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റന്നാളും (16-9-23) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമായിരിക്കും. ജില്ലയില്‍ നേരത്തെ ഇന്നും നാളെയുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താത്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കളക്ടർ ഉത്തരവിട്ടു. അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ […]

Health kerala Latest News

നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ല് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തൊണ്ടയിൽ മുള്ള് കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ല് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി. ആരോപണം അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയാണ് നടുവൊടിഞ്ഞ്​ കിടപ്പിലായത്. സംഭവത്തിന്‍റെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പുറത്ത് വിട്ടതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ […]

Health kerala Latest News

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക്; ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല […]

Health Latest News

ഖോസ്ത 2 : മനുഷ്യരാശിക്ക് വെല്ലുവിളി തീർത്ത് മറ്റൊരു വൈറസ് കൂടി

വവ്വാലിൽ നിന്ന് കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. നിലവിലെ വാക്‌സിനുകൾ വൈറസിനെതിരെ ഫലപ്രദമാകില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പിഎൽഒഎസ് എന്ന ജേണലിൽ നൽകിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 2020 ൽ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനിൽ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് മനുഷ്യന് വൈറസ് വെല്ലുവിളിയാകുമെന്ന് കണ്ടെത്തുന്നത്. കൊറോണ വൈറസിന്റെ ഇനത്തിൽ തന്നെ പെടുന്ന സാർബികോവൈറസാണ് ഖോസ്ത 2. […]

Health National

ചൈനയിൽ ‘ലംഗ്യ വൈറസ്’ പടർന്ന് പിടിക്കുന്നു; 35 പേർക്ക് രോഗബാധ

കൊവിഡിനും കുരങ്ങുവസൂരിക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്നു. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ വില്ലൻ. ചൈനയിൽ ഇതിനോടകം 35 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധർ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. എന്താണ് ലംഗ്യ വൈറസ് ? ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് […]

Health

എലിപ്പനിയെ സൂക്ഷിക്കുക; എങ്ങനെ പ്രതിരോധിക്കാം?

അണുക്കള്‍ ശരീരത്തിലേയ്ക്ക് പ്രവേശിച്ച് മൂന്ന് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങാം. ആദ്യത്തെ ലക്ഷണമായി മിക്കതും കാണുന്നത് പനിയായിരിക്കും. നല്ല ശക്തമായ പനി അനുഭവപ്പെടും. അതുപോലെ ദേഹത്താകമാനം ചൊറിച്ചിലും ചുവന്ന് തുടുത്ത് പാടുകളും കാണപ്പെടുവാനും തുടങ്ങും. ഉദരസംബന്ധമായ പ്രശ്നങ്ങളായ വയറുവേദന, ചർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. മഴക്കാലത്ത് വിവിധ തരത്തിലുള്ള രോ​ഗങ്ങൾ പിടിപെടാം. അതിലൊന്നാണ് എലിപ്പനി. എലിപ്പനി (Rat Fever) പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം […]

Health kerala Latest News

കുഞ്ഞുഗൗരിയുടെ കുടുംബത്തിന് പ്രതീക്ഷ; 25 ലക്ഷത്തിന്റെ തുക കൈമാറി ലുലു ഗ്രൂപ്പ് സംഘം

എസ്എംഎ രോഗം ബാധിച്ച പാലക്കാട്ടെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്. ഗൗരിയുടെ ചികിത്സയ്ക്കായി ഇതുവരെ 13 കോടി രൂപയാണ് ലഭിച്ചത്. മൂന്ന് കോടി കൂടി ഇനിയും ആവശ്യമാണ്. ചികിത്സ തുടങ്ങാനായി ഗൗരി മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും ഇന്നലെ എം എ യൂസഫലി, ലുലു ഗ്രൂപ്പ് മുഖേന 25 ലക്ഷം രൂപ സഹായമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഇന്ന് രാവിലെയോടെ ലുലു ഗ്രൂപ്പ് സംഘം പാലക്കാട് കൊളപ്പുള്ളിയിലെ […]

Health kerala

ഗൗരി ലക്ഷ്മിക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഇനിയും വേണം മൂന്നര കോടി രൂപ

എസ്എംഎ രോഗം ബാധിച്ച ഷൊർണ്ണൂർ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ആവശ്യമായ മുഴുവൻ തുകയും ഇതിനോടകം ലഭിച്ചു എന്നാണ് പലരുടേയും ധാരണ. എന്നാൽ കുഞ്ഞിന്റെ ചികിത്സക്ക് മരുന്ന് ലഭ്യമാക്കാൻ ഇനിയും വേണം മൂന്നര കോടിയോളം രൂപ. സമയ പരിതി നന്നേ കുറവാണെന്നിരിക്കെ ഏത് വാതിലിൽ മുട്ടണമെന്നറിയാതെ ആശങ്കയിലാണ് ഗൗരിലക്ഷ്മിയുടെ കുടുംബം ആദ്യഘട്ടങ്ങളിലെ സഹായ പ്രവാഹങ്ങൾ കണ്ട് ഗൗരിലക്ഷ്മിക്ക് അവശ്യമായ തുക ഇതിനോടകം ലഭ്യമായെന്നാണ് പലരും കരുതിയത്. ഇതുവരെ പന്ത്രണ്ടരക്കോടി രൂപയോളമാണ് ഗൗരിലക്ഷ്മിയുടെ വിവിധ അക്കൗണ്ടുകളിലേക്കായി എത്തിയത്.മരുന്ന് ലഭ്യമാക്കുന്നതിനായുള്ള മറ്റ്‌ നടപടികളും […]

Health

ജോക്കർ മാൽവെയർ വീണ്ടും; ഈ 8 ആൻഡ്രോയിഡ് ആപ്പുകൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം

സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കടന്നുകൂടിയിരിക്കുന്നത്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്‌സിലെ ഗവേഷകർ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കളഉടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരനാണ്. ക്വിക്ക് ഹീൽ ആപ്പ് മുന്നറിയിപ്പ് നൽകിയ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആപ്പ് നേരത്തെ ഡൗൺലോഡ് ചെയ്തവർ മൊബൈലിൽ നിന്ന് അത് നീക്കം […]

Health

വൃക്കകളുടെ ആരോഗ്യത്തിനായി 5 പാനീയങ്ങൾ

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതര പ്രശ്നങ്ങളും നമ്മൾ നേരിടേണ്ടി വരും, കാരണം ശരീരത്തിലെ മലിന വസ്തുക്കളെ അരിച്ചു മാറ്റുന്നതുൾപ്പെടെയുള്ള പ്രവർത്തികളാണ് ഇവ ചെയ്യുന്നത്. ഹൃദയത്തിന്റെ അനാരോഗ്യം ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും. അതിനാൽ വൃക്കകളുടെ ആരോഗ്യം നിലനിർത്തുക എന്നത് ഒരു പ്രധാന ഘടകമാണ്. ഭക്ഷണത്തിന് ഇക്കാര്യത്തിൽ ഒരു പ്രധാന പങ്ക് തന്നെയുണ്ട്. ശരീരത്തെ ശുദ്ധമാക്കാനും വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കുന്ന 5 […]