തത്സമയ ലോണ്‍ വാഗ്ദാന തട്ടിപ്പ്; ചൈനീസ് പൗരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

തത്സമയ ലോണ്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ചൈനീസ് പൗരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സു വി എന്ന ലംബോ ആണ് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പിടിയിലായത്.

ഫ്രാങ്ക്‌ഫെര്‍ട്ടിലെയ്ക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത് തെലുങ്കാന പൊലീസ് ആണ്. സംഘത്തിന്റെ ഇന്ത്യന്‍ പങ്കാളി കെ നാഗരാജുവും പിടിയിലായി.

മൊബൈല്‍ ആപ്പ് വഴി തത്സമയം ലോണ്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വ്യത്യസ്ത പേരുകളിലെ കമ്പനികള്‍ക്കായി ഇയാള്‍ ഗുരുഗ്രാമിലും ബംഗളൂരുവിലും അടക്കം കോള്‍ സെന്ററുകള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു.