kerala

ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ച് കുര്‍ബാന; വികാരി അറസ്റ്റിൽ

കൊച്ചി, ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പളളിയില്‍ ആദി കുര്‍ബാന ചടങ്ങ് നടത്തിയതിനെ തുടര്‍ന്ന് വൈദികന്‍ അറസ്റ്റില്‍. അങ്കമാലി പൂവത്തുശേരി സെന്‍റ് ജോസഫ് പളളി ഇടവക വികാരി കൂടിയായ ഫാദ‍ര്‍ ജോ‍ര്‍ജ് പാലം തോട്ടത്തിലിനെതിരെയാണ് നടപടി.പള്ളിയില്‍ ഇന്നു രാവിലെ ആണ് ചടങ്ങ് നടന്നത് . ഇദ്ദേഹത്തിനൊപ്പം പളളിയിലുണ്ടായിരുന്ന ഇരുപത്തിരണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടി എന്നതാണ് കുറ്റം. അറസ്റ്റിലായവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

kerala

കാലവർഷം ജൂൺ മൂന്നോടെ, വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്.

കാലവർഷം ജൂൺ മൂന്നോടെ, വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്. തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കളാഴ്ചമുതൽ കാലവർഷം എത്തിയേക്കാമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക്‌ സാധ്യതയുണ്ട്. ഈ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:– ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ. ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം. വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, […]

kerala

ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം ; കോഴിക്കോട് മെഡിക്കൽ കോളജിൽ 16 പേർ ചികിത്സയിൽ

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികൾക്ക് നൽകുന്ന രണ്ട് മരുന്നുകളും തീർന്നു. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരടക്കം 16 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർക്ക് നൽകാൻ മരുന്നില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. രണ്ട് ദിവസം മുമ്പ് തന്നെ മരുന്ന് സ്റ്റോക്ക് അവസാനിക്കാൻ പോകുകയാണെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത് . എത്തിക്കാമെന്ന് മറുപടി ലഭിച്ചതല്ലാതെ ഇതുവരെയും മരുന്ന് ലഭ്യമാക്കിയിട്ടില്ലെന്നും മെഡിക്കൽ കോളജ് അധികൃതർ […]

COVID-19 National

രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണം : സുപ്രിംകോടതി

രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണമെന്ന് സുപ്രിംകോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്രസർക്കാർ യാഥാർഥ്യങ്ങൾ തിരിച്ചറിയണമെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രം മനസിലാക്കണമെന്നും വാക്സിൻ നയത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും കോടതി നിർദേശിച്ചു. ഇന്ത്യയുടെ വാക്സിൻ നയം എന്താണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേന്ദ്രസർക്കാർ ദേശീയ ഏജൻസി ആയിട്ടാണ് ആണോ പ്രവർത്തിക്കുന്നതെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് വാക്സിൻ വാങ്ങി നൽകുകയാണോ […]

Health SPECIAL

പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ വെള്ളപയർ സാലഡ്

ഇന്ന് നമ്മൾ മറ്റെല്ലാറ്റിനേക്കാളും മുൻഗണന ആരോഗ്യത്തിനാണ് നൽകുന്നത്. രോഗങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും അവയ്‌ക്കെതിരെ പോരാടാനുള്ള കരുത്ത് വളർത്തുന്നതിനും നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. പയർ വർഗ്ഗങ്ങളിൽ മികച്ച പോഷകമൂല്യമുള്ള ഒന്നാണ് വെള്ളപയർ അല്ലെങ്കിൽ ലോബിയ എന്നറിയപ്പെടുന്ന കറുത്ത കണ്ണുള്ള പയർ. വെള്ളപയർ ഉപയോഗിച്ച് പാകം ചെയ്യുന്ന സാലഡാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഒരു ലഘുഭക്ഷണമായി ഉണ്ടാക്കാൻ കഴിയുന്ന ഈ വിഭവം ആരോഗ്യത്തിന് ഗുണകരവും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം, […]

National

വ്യത്യസ്ത വാക്‌സിൻ ഡോസുകൾ സ്വീകരിക്കാൻ കഴിയുമോ; വാക്‌സിനേഷനിൽ പഠനത്തിനൊരുങ്ങി കേന്ദ്രം

കൊവിഡ് വാക്‌സിനേഷനിൽ വിശദമായ പഠനത്തിനൊരുങ്ങി കേന്ദ്രസർക്കാർ. രണ്ട് കൊവിഡ് വാക്‌സിനുകളുടെ ഇടവേള കൂട്ടുന്നതും പരിഗണനയിലുണ്ട്. രണ്ട് വ്യത്യസ്ത വാക്‌സിനുകൾ സ്വീകരിക്കാൻ കഴിയുമോ, ഇത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമോ എന്നുമാണ് വിദഗ്ധ സമിതി പ്രധാനമായും ആലോചിക്കുന്നത്. നിലവിൽ രാജ്യത്തുപയോഗിക്കുന്ന വെക്ട്രൽ വൈറൽ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള കൊവിഷീൽഡ് വാക്‌സിൻ, രണ്ട് ഡോസിന് പകരം ഒറ്റ ഡോസ് മാത്രമായി എടുക്കാൻ കഴിയുമോ എന്നും സമിതി പരിശോധിക്കുകയാണ്. ഓഗസ്റ്റ് മാസത്തോടെയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.  

COVID-19 kerala Palakkad

പാലക്കാട് ജില്ലയില് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

പൂർണമായും അടച്ച തദ്ദേശ സ്ഥാപനങ്ങളിലും കണ്ടൈൻമെൻറ് സോണുകളിലും ഇളവുകൾ ബാധകമല്ല കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ലോക്ക് ഡൗണിൽ പൂർണമായും അടച്ചിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കണ്ടൈൻമെൻറ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഇളവുകൾ അനുവദിച്ചതായി ജില്ലാ കളക്ടർ മൃണ്മയി ജോഷി അറിയിച്ചു. മറ്റു സ്ഥലങ്ങളിലെ പ്രധാന ഇളവുകൾ ഇപ്രകാരം 1. വ്യവസായസ്ഥാപനങ്ങൾ, ഉത്പാദന കേന്ദ്രങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കാം. 2. വ്യവസായ ആവശ്യങ്ങൾക്ക് വേണ്ടി പാക്കിംഗ് മെറ്റീരിയൽസ് ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കൾ വിൽപന നടത്തുന്ന […]

kerala

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ; പ്രമേയം ഐക്യകണ്ഠേന പസാക്കി

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം ഐക്യകണ്ഠേന പസാക്കി. അനൂപ് ജേക്കബ്, എൻ ഷംസു​ദ്ദീൻ പി ടി തോമസ് എന്നിവർ നിർദേശിച്ച ഭേദഗതികളോടെയാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിയാണ് സഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട നടപ്പാക്കുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതത്തെ ഇല്ലാതാക്കുന്നുവെന്നും തെങ്ങിലടക്കം കാവി നിറം പൂശുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ലക്ഷദ്വീപിൽ നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും അത് […]

National

സെൻട്രൽ വിസ്ത; നിർമാണം നിർത്തിവക്കണമെന്ന ഹർജികൾ ഇന്ന് കോടതിയിൽ

സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവക്കണമെന്ന പൊതുതാത്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. രാജ്യതലസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾ ഇന്നുമുതൽ തുടങ്ങാമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ ഹൈക്കോടതിയു െതീരുമാനം നിർണായകമാകും. രോഗ വ്യാപനം വർധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, വിവർത്തക അന്യ മൽഹോത്ര എന്നിവർ ഹർജി സമർപ്പിച്ചത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ […]

Sports

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല

അർജന്‍റീനയിൽ നടക്കേണ്ട കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. ജൂൺ 13നാണ് ടൂർണമെന്‍റ് തുടങ്ങാനിരുന്നത്.രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് അര്‍ജന്‍റീനയില്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അര്‍ജന്‍റീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ടൂര്‍ണമെന്‍റ് നടത്തുന്നതില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു. ഇതോടെ ദക്ഷിണ അമേരിക്കയ‌്‌ക്ക് പുറത്ത് ടൂര്‍ണമെന്‍റ് നടത്താനുള്ള സാധ്യതകള്‍ തേടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേകും. അമേരിക്ക, ചിലെ, പരാഗ്വെ എന്നിവിടങ്ങളെ വേദിയായി പരിഗണിക്കുന്നുണ്ട്.