COVID-19 National

രാജ്യത്ത് കുറയാതെ കൊവിഡ് കേസുകള്‍; 79 ശതമാനം കേരളമടക്കം അഞ്ചുസംസ്ഥാനങ്ങളിലേത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,649 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പകുതിയോളം കേസുകള്‍ കേളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ്. 20,772 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 593 മരണം ഇന്നലെ സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,23,810 ആയി. കേരളത്തിലും മഹാരാഷ്ട്രയിലും ആണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 3,07,81,263 ആകെ രോഗമുക്തരായി. 4,08,920 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 37,291 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. […]

Entertainment kerala

വൈറലായി, സൂര്യ വിളിച്ചു പിന്നാലെ; ചെങ്കൽച്ചൂളയിലെ ചെറുപ്പക്കാർ മലയാളസിനിമയിലേക്ക്

അയൻ’ സിനിമയിലെ സൂര്യയുടെ ഡാൻസും ഫൈറ്റും അനുകരിച്ച് ജനഹൃദയങ്ങൾ കീഴടക്കിയ ചെങ്കൽച്ചൂളയിലെ ചെറുപ്പക്കാർ മലയാള സിനിമയിലെക്ക്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിലാണ് ചെങ്കൽച്ചൂളയിലെ കുട്ടികൾ ആദ്യമായി മുഖം കാണിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇടുക്കി കുട്ടിക്കാനത്ത് പുരോഗമിക്കുകയാണ്. മൊബൈൽ കാമറ കൊണ്ട് അതിശയിപ്പിച്ച ചെങ്കൽച്ചൂളയിലെ അഭിയും കൂട്ടരും ഇനി പ്രൊഫഷണൽ കാമറക്ക് മുന്നിലാണ് അണിനിരക്കുന്നത്. ഇവർ പങ്കെടുത്ത ആദ്യ ദിവസത്തെ ഷൂട്ടിങ് പൂർത്തിയായി. തമിഴ് നടൻ അർജുനും നിക്കി ഗൽറാണിയുമാണ് ചിത്രത്തിലെ നായികാനായകന്മാർ. ബഹുഭാഷാ […]

kerala

സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ; കിറ്റിൽ 15 ഇനങ്ങൾ

സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ പ്രാദേശിക തലത്തിൽ ആരംഭിക്കും. 90 ലക്ഷത്തിലധികം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഓണക്കിറ്റിൽ 15 ഇനങ്ങളാകും ഉണ്ടാകുക. ഓണം പ്രമാണിച്ച് മുൻഗണനക്കാർക്ക് ഒരു ലിറ്റർ മണ്ണെണ്ണ അധികമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. വെള്ള, നീല കാർഡ് ഉടമകൾക്ക് 10 കിലോ സ്‌പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. അതേസമയം, സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾ എല്ലാം ഗുണമേന്മയുള്ളതെന്ന അവകാശവാദം ഇല്ലെന്ന് […]

COVID-19 kerala

സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയമെന്ന വിമര്‍ശനം ശക്തം

ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ ജീവിതങ്ങളെക്കുറിച്ചുള്ള ട്വന്റി ഫോര്‍ പരമ്പര ‘പൂട്ടിപ്പോയ ജീവിതങ്ങള്‍’ തുടരുന്നു. സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അടച്ചിടലിനു കാരണം അശാസ്ത്രീയമായ ടിപിആര്‍ നിര്‍ണയമെന്ന ആരോപണം കൂടുതല്‍ പേര്‍ ഉന്നയിക്കുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പകുതിയിലേറെ പ്രദേശങ്ങളും മുപ്പൂട്ടിലാണ്. ടിപിആര്‍ നിര്‍ണയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുമോ എന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു. ടിപിആര്‍ പ്രകാരം അടച്ചിടലിലേക്ക് നീങ്ങുന്നത് അശാസ്ത്രീയമെന്ന വിമര്‍ശനം കൂടുകയാണ്. ഒരു പഞ്ചായത്തില്‍ ഒരാളെ മാത്രം ടെസ്റ്റ് ചെയ്യുകയും അയാള്‍ രോഗിയെന്ന് കണ്ടെത്തിയപ്പോള്‍ 100 […]

EDUCATION kerala

സിബിഎസ്ഇ പ്ലസ്​ടു ഫല പ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്

സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ഉച്ചക്ക്​ രണ്ട്​ മണിയോയൊണ്​ ഔദ്യാഗികമായി ​റിസള്‍ട്ട്​ പ്രസിദ്ധീകരിക്കുന്നത്​. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in എന്നീ സൈറ്റകുളിലുടെ ഫലമറിയാം. ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പർ അറിയുന്നതിന്​ സംവിധാനം സി.ബി.എസ്​.ഇ ഒരുക്കിയിട്ടുണ്ട്​. സി.ബി.എസ്​.ഇ. റോള്‍ നമ്പർ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ. cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in. ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പർ ലഭ്യമാകും. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. സി.ബി.എസ്​.ഇ […]

kerala

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സഭ ബഹിഷ്‌കരിച്ചു

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ സഹകരിക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രിംകോടതി വിധിക്ക് എതിരെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം വി ശിവന്‍കുട്ടി രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കയ്യാങ്കളി കേസ് കീഴ് വഴക്കത്തില്‍ എടുത്ത കേസാണ്. കേസില്‍ പ്രതിയായത് കൊണ്ട് മന്ത്രിയാകാന്‍ പാടില്ലെന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. സുപ്രിം […]

COVID-19 National

രാജ്യത്ത് 43,509 പുതിയ കൊവിഡ് കേസുകൾ; കേന്ദ്ര ആരോഗ്യ സംഘം കേരളത്തിലേക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 634 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 50.69 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്. 22,056 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതെസമയം കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തൽ കേന്ദ്ര ആരോഗ്യ സംഘം കേരളത്തിൽ എത്തുന്നു. എൻ സി ഡി സി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുക. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണു […]

Sports

ടോക്യോ ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ജേതാക്കളെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. നിലവിലെ ഒളിമ്പിക്സ് ജേതാക്കളും ലോക നാലാം നമ്പർ ടീമുമായ അർജൻ്റീനയെയാണ് ഇന്ത്യ കീഴടക്കിയത്. പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംഗ് എന്നിവർ ഇന്ത്യക്കായി സ്കോർഷീറ്റിൽ ഇടം നേടിയപ്പോൾ മായോ കസെല്ല അർജൻ്റീനയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം […]

Business

ഇന്ധന വില കുറക്കാന്‍ നീക്കം; കരുതല്‍ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയില്‍ ഇറക്കും

ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കും. അന്താരാഷ്ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഇന്ധന ഇറക്കുമതി രാജ്യം കുറയ്ക്കും. കരുതല്‍ ശേഖരമായി (സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്- എസ്.പി.ആര്‍) ഇന്ത്യയ്ക്ക് അഞ്ച് മില്യണ്‍ ടണ്‍ അഥവാ 6.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലുണ്ട്. കുറഞ്ഞ വിലയ്ക്ക് വാങ്ങി സംഭരിച്ച ക്രൂഡ് ഓയില്‍ പൊതുവിപണിയിലേക്ക് ഇറക്കുന്നതോടെ പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ ഇന്ധനവില കുറയും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ […]

CRICKET Sports

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20 ഇന്ന്; ഇരു ടീമിനും നിർണായകം

ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി-20 ഇന്ന്. രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം വിജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. ഏകദിന പരമ്പര ഇന്ത്യക്ക് മുന്നിൽ അടിയറ വെക്കേണ്ടിവന്നതോടെ ടി-20 പരമ്പരയെങ്കിലും വിജയിക്കാനാണ് ശ്രീലങ്കയുടെ ശ്രമം. അതേസമയം, 8 താരങ്ങൾ ഐസൊലേഷനിലും ഒരാൾ ക്വാറൻ്റീനിലുമായതോടെ ഒരു ബാറ്റ്സ്മാൻ കുറഞ്ഞ ഇന്ത്യക്ക് വിജയിച്ച് റെക്കോർഡ് നേടാനാവും ശ്രമം. ഇന്ന് രാത്രി 8 മണിക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് […]