EDUCATION kerala

സെറ്റ് പരീക്ഷക്ക് ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം; അപേക്ഷ നടപടികള്‍ ഇവയാണ്…

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും […]

EDUCATION kerala Latest News

ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഇനി റോഡ് നിയമങ്ങളും

ഹയർ സെക്കന്ററി വിദ്യാർഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് റോഡ് നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം സെപ്റ്റംബർ 28 ന് പ്രകാശനം ചെയ്യും. സെക്രട്ടേറിയറ്റിലെ പി.ആർ. ചേമ്പറിലായിരിക്കും പ്രകാശന ചടങ്ങ്. റോഡ് നിയമങ്ങൾ, മാർക്കിംഗുകൾ, സൈനുകൾ എന്നിവയും വാഹന അപകട കാരണങ്ങളും നിയമപ്രശ്‌നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിംഗ് […]

EDUCATION kerala

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കും. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തിക്കുക.ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ ശനികളും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. 1 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമാണ് പ്രവൃത്തിയുള്ളത്. മാസത്തില്‍ ഒരു ശനിയാഴ്ച വീതം പ്രവൃത്തി ദിവസമാക്കാന്‍ നേരത്തെ വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് നടപടി. അക്കാദമിക വര്‍ഷത്തില്‍ അധ്യയന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഒരു ശനിയാഴ്ച അവധിയില്ലാത്തത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനം ബാധകമല്ല.

EDUCATION kerala

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ല: മുഖ്യമന്ത്രി

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ […]

EDUCATION kerala

സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ(20.8.2022) പ്രവർത്തി ദിനം; സെപ്റ്റംബർ 2 മുതൽ ഓണാവധി.

സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ(20.8.22) പ്രവർത്തി ദിനമായിരിക്കും. സെപ്റ്റംബർ 2 മുതലാണ് ഓണാവധി.ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും.12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.

EDUCATION kerala Malappuram Palakkad

തീവ്ര മഴ തുടരുന്നു: നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ആറ് നദികളില്‍ പ്രളയമുന്നറിയിപ്പ്.

ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍  ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല. സംസ്ഥാനത്ത്  മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍  ഉള്‍പ്പടെയുള്ള എല്ലാ […]

EDUCATION kerala

ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്, റാഗിങ് പദപ്രയോഗം ശരിയല്ല: മന്ത്രി വി ശിവന്‍കുട്ടി.

കോട്ടൺ ഹിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളാണ്, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. റാഗിങ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ല. ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ല എന്നും മന്ത്രി പറ‌ഞ്ഞു. സംഭവത്തില്‍ ഡിഡിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ല. ഹെഡ്മാസ്റ്റർക്ക് എതിരായ പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പ്രധാന അധ്യാപകനെതിരെ ഉയർന്ന പരാതികൾ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി പറ‌ഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് […]

EDUCATION kerala

ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി.

സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധിയായിരിക്കും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

EDUCATION kerala Latest News

കുരുന്നുകളെ വരവേറ്റ് വർണാഭമായ പ്രവേശനോത്സവം; സർക്കാർ സ്കൂളുകൾ ലോകോത്തര നിലവാരത്തിലേക്കെന്ന് മുഖ്യമന്ത്രി

വിദ്യാർത്ഥികളെ വരവേറ്റ് സംസ്ഥാനത്ത് സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടത്ത് നിർവഹിച്ചു. നാല് ലക്ഷത്തോളം നവാ​ഗതരാണ് ഇത്തവണ സ്കൂൾ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാർത്ഥികൾ സ്കൂളുകളിലുണ്ട്. സർക്കാർ സ്കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ്മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാ​ഗമാണ്. കൂട്ടം ചേരുന്നതിലൂടെയും കളികളിലൂടെയുമാണ് ജീവിതത്തിന്റെ പഠനം സാധ്യമാവുക. സ്കൂളുകളിൽ എല്ലാ ജാതിമതസ്ഥരും ഒരുപോലെയാണ്. മതനിരപേരക്ഷത അപകടപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോൾ […]

EDUCATION kerala

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയം; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ല. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂള്‍ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ‘കൊവിഡ് കാലഘട്ടം അല്ലാതിരുന്ന കാലത്തേതുപോലെ പരീക്ഷകളും ക്ലാസുകളും നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. എസ്എസ്എല്‍സി, പ്ലസ്ടു, പ്ലസ് വണ്‍, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടത്തിയതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കിയതും’. മന്ത്രി കൂട്ടിച്ചേര്‍ത്തു. […]