Latest News National

ഭാരത് ജോഡോ യാത്ര അവസാനിച്ചു; നാളെ സമാപന സമ്മേളനം

ഭാരത് ജോഡോ യാത്രയുടെ പദയാത്ര അവസാനിച്ചു. ശ്രീനഗറിലെ ലാൽചൗക്കിൽ രാഹുൽഗാന്ധി ദേശീയ പതാക ഉയർത്തി. ഭാരത് ജോഡ് യാത്രയുടെ നാളത്തെ സമാപന സമ്മേളനം രാജ്യത്ത് രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടു ശ്രീനഗറിലെ പന്ത ചൗക്ക് മുതൽ ലാൽ ചൗക്ക് വരെയായിരുന്നു അവസാന ദിവസത്തെ പദയാത്ര. സിആർപിഎഫിനും ജമ്മുകശ്മീർ പൊലീസിനും പുറമേ ബിഎസ്എഫ് സുരക്ഷയുടെ കോട്ട മതിൽ പണിഞ്ഞു. വാഹനങ്ങൾക്കും ജനങ്ങൾക്കും സമ്പൂർണ്ണ നിയന്ത്രണം. ഇങ്ങനെയൊക്കെയായിട്ടും ആയിരങ്ങൾ ഭാരത് യാത്രയ്ക്ക് ഐക്യദാർഢ്യം അറിയിച്ച ശ്രീനഗറി നിരത്തുകളിലേക്ക് […]

kerala Latest News Politics

‘കട്ടപ്പുറത്തെ കേരള സർക്കാർ’: ധനപ്രതിസന്ധിയിൽ ധവളപത്രം പുറത്തിറക്കി യുഡിഎഫ്

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് കൊണ്ടുള്ള ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം. കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരിലാണ് ധവളപത്രം യു ഡി എഫ് നേതാക്കൾ പുറത്തിറക്കിയത്. കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധവളപത്രം പറയുന്നു. കേരളത്തിന്റെ പോക്ക് അപകടകരമായ സ്ഥിതിയിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. നാല് ലക്ഷം കോടി രൂപയുടെ കടമാണ് നിലവിൽ കേരള സർക്കാരിനുള്ളത്. ജി എസ് ഡി പിയേക്കാൾ 39.1 ശതമാനമാണ് പൊതുകടം. നികുതി വരുമാനം കുറഞ്ഞു. 71,000 കോടി […]

Latest News National

ഇന്ത്യയിലേക്ക് നൂറിലധികം ആഫ്രിക്കൻ ചീറ്റപുലികൾ എത്തുന്നു; അടുത്ത മാസം 12 ചീറ്റകൾ എത്തും

ആഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത് ആഫ്രിക്ക അറിയിച്ചു ‘അടുത്ത എട്ട് മുതൽ പത്ത് വർഷം വരെ ഓരോ വർഷവും 12 ചീറ്റകൾക്ക് പുനരധിവാസം നൽകാനാണ് തീരുമാനം. ഇതിലൂടെ സുരക്ഷിതവും പ്രായോഗികവുമായ ഇടം ചീറ്റകൾക്ക് വേണ്ടി ഒരുക്കും’, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 2020 ലാണ് ആഫ്രിക്കൻ ചീറ്റകൾ, […]

Latest News National Politics

രാഹുല്‍ ഗാന്ധിയ്ക്ക് മതിയായ സുരക്ഷ ഉറപ്പാക്കിയില്ല; ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ചെന്ന് കോണ്‍ഗ്രസ്. രാഹുലിന്റേയും ഒപ്പമുള്ളവരുടേയും സുരക്ഷ ഉറപ്പാക്കാത്തതുകൊണ്ടാണ് തീരുമാനം. സുരക്ഷാ ചുമതലയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിന്മാറിയ പശ്ചാത്തലത്തിലാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധമാണ് അറിയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ജീവന്‍ വച്ചാണ് കളിയ്ക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. എന്നാല്‍ ഉദ്യോഗസ്ഥരെ പിന്‍വലിച്ചെന്ന വിവരം സിആര്‍പിഎഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷ നല്‍കുന്നുണ്ടെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ […]

Latest News National

മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി

മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ പുറത്തിറക്കി. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്. കൊവിഷീൽഡ്, കൊവിവാക്സിൻ രണ്ട് ഡോസെടുത്തവർക്ക് ബൂസ്റ്റർ ഡോസായി വാക്സിൻ സ്വീകരിക്കാം. മൂക്കിലൂടെ നൽകുന്ന വാക്സിൻ, കരുതൽ ഡോസായി നൽകാൻ നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു. വാക്സിൻ കൊവിൻ ആപ്പിൽ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വില.

kerala Latest News

ലൈഫ് മിഷനെ പ്രകീര്‍ത്തിച്ച് മലയാളത്തില്‍ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിനു സര്‍ക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷന്‍ കരുത്തു പകര്‍ന്നുവെന്നും ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി. കരസേനാ മേജര്‍ ആനന്ദ് സി.എസ് നേതൃത്വം നല്‍കിയ പരേഡില്‍ […]

Health kerala Latest News

നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ല് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തൊണ്ടയിൽ മുള്ള് കുടുങ്ങി സർക്കാർ ആശുപത്രിയിൽ എത്തിയ നഴ്സിങ് വിദ്യാർഥിനിയുടെ നട്ടെല്ല് എക്സ്റേ മെഷീൻ തട്ടി ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി. ആരോപണം അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യയാണ് നടുവൊടിഞ്ഞ്​ കിടപ്പിലായത്. സംഭവത്തിന്‍റെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പുറത്ത് വിട്ടതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ […]

kerala Latest News Palakkad

പിടി സെവന്‍ ഇനി ‘ധോണി’; പുതിയ പേരിട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍

 നാല് വർഷമായി പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പൻ പാലക്കാട്‌ ടസ്കർ സെവന് (പിടി 7) വനം മന്ത്രി എ കെ ശശീന്ദ്രന്‍ പുതിയ പേരിട്ടു. ധോണി എന്ന പേരിലാണ് പിടി സെവന്‍ ഇനി അറിയപ്പെടുക. പിടി സെവന് ഇനി പുതിയ പേര്, പുതിയ ജീവിതം… നാല് വർഷമായി ധോണി പ്രദേശത്തിന്റെ വിറപ്പിച്ച കാട്ടുകൊമ്പനെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഇന്ന് പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുംകിയാനകളുടെ സഹായത്തോടെ […]

Latest News WORLD

മുകേഷ് അംബാനിക്ക് വമ്പൻ നേട്ടം; ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ

ലോകത്തെ മികച്ച സിഇഒമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ വംശജരായ സിഇഒമാരിൽ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരെ മുകേഷ്  അംബാനി  പിന്തള്ളി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ബയോളജി, ക്ലൈമറ്റ് സയൻസസ്, ഓട്ടോണമസ് വെഹിക്കിൾസ്, റോബോട്ടിക്സ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പ്യൂട്ടിംഗിന്റെ അടുത്ത യുഗത്തിലേക്കുള്ള […]

kerala Latest News

കെഎസ്ആര്‍ടിസിക്ക് ആശ്വാസം,ബസിൽ പരസ്യം നൽകുന്നതിനുള്ള പുതിയ സ്കീം അറിയിക്കാന്‍ നാലാഴ്ചത്തെ സാവകാശം

ദില്ലി:കെഎസ്ആര്‍ടിസി ബസിൽ പരസ്യം നൽകുന്നതിനുള്ള  പുതിയ സ്കീംപരിശോധിച്ച് വരികയാണെന്ന്  സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി.സ്കീമിൽ തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയം സർക്കാർ തേടി. സർക്കാരിന്‍റെ  ആവശ്യം പരിഗണിച്ച കോടതി കേസ് നാല് ആഴ്ച്ച കഴിഞ്ഞ് പരിഗണിക്കുമെന്ന് അറിയിച്ചു. അതുവരെ പരസ്യം നൽകുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് പുതിയ സ്കീം കെഎസ്ആര്‍ടിസി സമർപ്പിച്ചത്. സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൌൺസിൽ സി കെ ശശി, കെഎസ്ആർടിസിക്കായി അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവർ […]