Latest News WORLD

എലോൺ മസ്ക് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ ധനികൻ

ലോകത്തിലെ ഏറ്റവും ധനികൻ എന്ന സ്ഥാനം തിരിച്ചുപിടിച്ച് ടെസ്ല, ട്വിറ്റർ സിഇഒ എലോൺ മസ്ക്. ടെസ്ല ഓഹരി വില കുതിച്ചുയർന്നതാണ് നേട്ടത്തിന് കാരണമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. നിലവിൽ മസ്കിന്റെ ആസ്തി 187 ബില്യൺ ഡോളറാണ്. ആഡംബര ഉൽപ്പന്ന കമ്പനിയായ എൽഎംവിഎച്ച് ഉടമ ബെർണാഡ് അർണോൾട്ടിനെ മറികടന്നാണ് നേട്ടം. 185 ബില്യൺ ഡോളറാണ് അർണോൾട്ടിൻ്റെ ആസ്തി. ഈ വർഷത്തിന്റെ തുടക്കത്തിൽ ട്വിറ്റർ ഉടമയുടെ ആസ്തി 137 ബില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഇപ്പോൾ 187 ബില്യൺ യുഎസ് ഡോളറാണ്. […]

kerala Latest News

കണ്‍സെഷന്‍ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ട; മാറ്റം പ്രായപരിധിയില്‍ മാത്രമെന്ന് മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ നിലവിലെ കണ്‍സെഷന്‍ നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ അതുപോലെ തുടരുകയാണ്. അതിലൊരു മാറ്റവും ഇല്ല. മന്ത്രി വ്യക്തമാക്കി. ‘അണ്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ 65 ശതമാനം കണ്‍സെഷനുണ്ട്. വയസിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. കാരണം നിരവധി റിട്ടയേഡ് ഉദ്യോഗസ്ഥരൊക്കെ പലരും ഈവനിങ് ക്ലാസുകള്‍ക്കൊക്കെ പോകുന്നവരുണ്ട്. അവര്‍ പോലും കണ്‍സെഷനുവേണ്ടി […]

kerala Latest News

സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. സർക്കാർ നൽകിയ അധിക സമയം ഇന്നവസാനിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. നാളെ മുതൽ കർശന പരിശോധന ഉണ്ടാകും. ജീവനക്കാർക്ക് ഹെൽത്ത് കാർഡിനായി രണ്ടു തവണ സമയം നീട്ടിനൽകിയിരുന്നു. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കേണ്ടതാണ്. രജിസ്റ്റേഡ് മെഡിക്കല്‍ […]

kerala Latest News

കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള മാധ്യമ സൃഷ്ടി; പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി

പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി അപകടമുണ്ടാക്കാൻ ശ്രമിക്കുന്നു. അപകടകരമായ സമരമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നും ഈ സമരങ്ങൾക്ക് ജനപിന്തുണയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ. കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പടച്ചുവിട്ട മാധ്യമ സൃഷ്ടികൾ മാത്രമാണെന്നും മുഖ്യമന്ത്രി. നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് കേരളത്തിലെ പിണറായി സർക്കാർ എന്ന് ഷാഫി പറമ്പിൽ എംഎൽഎ തിരിച്ചടിച്ചു. താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും മാത്രമാണ് വ്യത്യാസം. വയലാർ സമരവീര്യം പറയുന്നവർ കറുത്ത തുണി […]

kerala Latest News

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്; പ്രചരിക്കുന്നത് വ്യാജമെന്ന് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് എന്നത് വ്യാജ വാര്‍ത്തയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്‌മെന്റോ സര്‍ക്കാരോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിര്‍ബന്ധിത വിആര്‍എസ് കുറ്റകരമാണ്. ഇത്തരം വ്യാജവാര്‍ത്തകള്‍ ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. വി.ആര്‍.എസ് നടപ്പാക്കാന്‍ പോകുന്നുവെന്നും അതിനായി 7200 ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നുമുള്ള വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഇന്നലെ അറിയിച്ചു. വാര്‍ത്തകളില്‍ വരുന്നത് പോലെ നിര്‍ബന്ധിത വി.ആര്‍.എസിന് വേണ്ടി 50 വയസിന് മുകളില്‍ പ്രായം ഉള്ളവരുടേയും, 20 […]

kerala Latest News

നിയമസഭാ ദൃശ്യം പകർത്തുന്നതിലെ മാധ്യമവിലക്ക് മാറ്റണം: സ്പീക്കർക്ക് കത്തയച്ച് വി.ഡി സതീശൻ

നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. ചോദ്യോത്തര വേള വരെയുള്ള നടപടിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താൻ ദൃശ്യമാധ്യമ പ്രവർത്തകരെ ഗാലറിയിൽ പ്രവേശിപ്പിക്കുന്നതായിരുന്നു കാലങ്ങളായി നിയമസഭയിലെ കീഴ് വഴക്കം. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത് റദ്ദാക്കിയിരുന്നു. ലോകത്താകെ കൊവിഡ് ഭീഷണി ഒഴിയുകയും നിയമസഭയിലെ കൊവിഡ് പ്രോട്ടോകോൾ പിൻവലിക്കുകയും ചെയ്ത് കാലങ്ങൾ കഴിഞ്ഞിട്ടും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ വിലക്ക് പിൻവലിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പൂർണ രൂപം […]

kerala Latest News

മദ്യപിച്ചുള്ള ഡ്രൈവിങ്; സംസ്ഥാനത്ത് മൂവായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മദ്യപിച്ചുള്ള ഡ്രൈവിങ് തടയാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1911 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. 894 പേരുടെ ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടും. ഈ മാസം ആറുമുതല്‍ പന്ത്രണ്ട് വരെയായിരുന്നു പരിശോധന. ട്രാഫിക് വിഭാഗം ഐജി അക്ബറിന്റെ നിര്‍ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേൃത്വത്തിലാണ് ഫെബ്രുവരി ആറ് മുതല്‍ പന്ത്രണ്ട് വരെ സംസ്ഥാ വ്യാപകമായി പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. […]

Latest News WORLD

ലോകത്തെ ഏറ്റവും മോശം ഡ്രൈവിംഗ്; ഇന്ത്യ നാലാം സ്ഥാനത്ത്

ഡ്രൈവിംഗിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളിൽ ഇടംപിടിച്ച് ഇന്ത്യ. ട്രാഫിക് നിയമങ്ങളുടെ അറിവ്, റോഡ് അപകടങ്ങൾ എന്നിവകൊണ്ട് വിലയിരുത്തിയാണ് ലോകത്തെ ഏറ്റവും മികച്ചതും മോശപ്പെട്ടതുമായ രാജ്യങ്ങളെ കണ്ടെത്തിയത്. ഇൻഷിറൻസ് വിദഗ്ധരാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അൻപത് രാജ്യങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. റോഡ് നിലവാരം, റോഡ് അപകടങ്ങളിലെ മരണങ്ങൾ എന്നിവയും സർവേയിൽ പരിഗണിച്ചു. പട്ടിക പ്രകാരം ജപ്പാനിലാണ് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഡ്രൈവർമാരുള്ളത്. രണ്ടാം സ്ഥാനത്ത് നെതർലൻഡ്‌സ് ആണ്. മൂന്നാം സ്ഥാനം നോർവേയും, നാലാം സ്ഥാനം എസ്‌റ്റോണിയയും അഞ്ചാം […]

kerala Latest News LOCAL NEWS

കടം വീട്ടാന്‍ മറ്റ് മാര്‍ഗമില്ല; സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55കാരന്‍

കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55 കാരന്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് വൃക്ക വില്‍പ്പനയ്‌ക്കെന്ന് കാണിച്ച് പോസ്റ്റര്‍ പതിച്ചത്. 11ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് വേണ്ടിയാണ് സജി ഇത്തരത്തിലൊരു ആശയവുമായി മുന്നോട്ടുവന്നത്. ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ചാണ് സജി പോസ്റ്റര്‍ പതിച്ചത്. പെയിന്റിങ് തൊഴിലാളിയാണ് സജി. കഴിഞ്ഞ 26 വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന സജിയും കുടുംബവും ഒന്നര വര്‍ഷം മുമ്പാണ് സ്വന്തമായി 10 സെന്റ് സ്ഥലം വാങ്ങിയത്. […]

kerala Latest News

സ്വകാര്യ ബസുകളിൽ സിസിടിവി ക്യാമറ നിർബന്ധം; കടുത്ത നടപടിയുമായി കേരള സർക്കാർ

ബസുകളുടെ നിയമ ലംഘനത്തിൽ കടുത്ത നടപടിയുമായി സംസ്ഥാന സർക്കാർ. ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഓരോ ബസുകളുടേയും ചുമതല ഓരോ ഉദ്യോഗസ്ഥന് വീതിച്ച് നൽകാനും ബസുകൾ നിയമ ലംഘനം നടത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയാകും എന്ന് മന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. ബസുകളിലെ പരിശോധന കർശനമാക്കാനും ഇന്ന് കൊച്ചിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായതോടെയാണ് നിരത്തിലെ […]