FOOTBALL International

മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം ഛേത്രി; ഫേസ്ബുക്ക് പോസ്റ്റുമായി ഫിഫ

ഇതിഹാസ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ഇന്ത്യൻ ഇതിഹാസവും ദേശീയ ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രി. സുനിൽ ഛേത്രിയെപ്പറ്റിയുള്ള ‘സുനിൽ ഛേത്രി| ക്യാപ്റ്റൻ ഫൻ്റാസ്റ്റിക്’ എന്ന ഫിഫ പ്ലസ് ഡോക്യുമെൻ്ററിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മലയാളികളടക്കം നിരവധി പേർ ഈ പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപ് ഫിഫ അവതരിപ്പിച്ച ഒടിടി പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്. ഫുട്ബോളുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററികളും മറ്റുമാണ് ഈ പ്ലാറ്റ്ഫോമിലുള്ളത്. മൂന്ന് ഭാഗങ്ങളായാണ് […]

FOOTBALL

പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകൾ; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസി

പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡുമായി പിഎസ്ജിയുടെ അർജൻ്റീന സൂപ്പർ താരം ലയണൽ മെസി. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണ് മെസി മറികടന്നത്. ഇന്നലെ ലിയോണിനെതിരെ നേടിയ ഗോളോടെ പെനാൽറ്റി ഒഴികെയുള്ള മെസിയുടെ ആകെ ഗോളുകൾ 672 ആയി. റൊണാൾഡോയെക്കാൾ 150ലധികം മത്സരങ്ങൾ കുറവ് കളിച്ചിട്ടാണ് മെസിയുടെ നേട്ടം. ലിയോണിനെതിരെ മെസി നേടിയ ഏക ഗോളിൽ പിഎസ്ജി വിജയിച്ചു. അഞ്ചാം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ.

FOOTBALL

യൂറോപ്പിലെ രാജാക്കന്മാരെ ഇന്നറിയാം; ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്

ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളും സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് മത്സരം ആരംഭിക്കും. തങ്ങളുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടം തേടിയാണ് ലിവർപൂൾ ഇറങ്ങുന്നത്. റയൽ മാഡ്രിഡ് ആവട്ടെ, 14ആം കിരീടമാണ് ഇന്ന് ലക്ഷ്യമിടുന്നത്. 2019 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്. പ്രീ ക്വാർട്ടറിൽ പാരിസ് സെൻ്റ് ജെർമൻ, ക്വാർട്ടറിൽ ചെൽസി, […]

FOOTBALL kerala

ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ എഫ്.സി പോരാട്ടം ഇന്ന്

ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് – ഈസ്റ്റ് ബംഗാൾ എഫ്.സി പോരാട്ടം ഇന്ന്. രാത്രി ഏഴരയ്ക്ക് തിലക് മൈതാനിലാണ് മത്സരം. ഒരിക്കൽ കൂടി എഴുതിത്തള്ളലിന്റെ വക്കിലെത്തിയ ബ്ലാസ്റ്റേഴ്സിന് ഒഡീഷയ്ക്കെതിരായ വിജയം നൽകിയത് ആശ്വാസകരമായ ഒന്നാണ്. ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം. ഉറുഗ്വെ താരം അഡ്രിയാൺ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. സ്ട്രൈക്കർ അൽവാരോ വാസ്വസും മിന്നും ഫോമിലാണ്. സഹലും വിൻസന്റ് ബാരറ്റോയും കൂടി അവസരത്തിനൊത്ത് ഉയർന്നാൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് അനായാസം ജയിക്കാം. ഗോൾ വലയ്ക്ക് കീഴിൽ […]

FOOTBALL Sports

റയൽ മാഡ്രിഡിൽ എംബാപ്പെയ്ക്ക് ഒപ്പം കളിക്കാൻ ആഗ്രഹമുണ്ട്; ബെൻസിമ

എംബാപ്പെയ്‌ക്കൊപ്പം റയൽ മാഡ്രിഡിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് കരിം ബെൻസിമ. ഫ്രഞ്ച് സ്‌ട്രൈക്കർ എംബാപ്പെയെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ബെൻസിമയുടെ പ്രതികരണം. “ഫ്രാൻസ് ടീമിൽ അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. എംബാപ്പെ ഒരു മികച്ച കളിക്കാരനാണ്. ഞാൻ പല തവണ മുമ്പ് പറഞ്ഞിട്ടുണ്ട്… വീണ്ടും ആവർത്തിക്കാൻ തയ്യാറാണ്.. എംബാപ്പെ റയലിലേക്ക് വരണം എന്നാണ് എന്റെ ആഗ്രഹം” – ബെൻസീമ പറഞ്ഞു. ഒരു ദിവസം ഇത് നടക്കും എന്നും ബെൻസീമ പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ജനുവരിയോടെ എംബാപ്പെ ഫ്രീ […]

FOOTBALL Sports

മെസിക്ക് ആദ്യ ഗോൾ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പാരിസ് സെൻ്റ് ജെർമനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ, ലയണൽ മെസി എന്നിവരാണ് പിഎസ്ജിക്കായി ഗോളുകൾ നേടിയത്. പിഎസ്ജി ജഴ്സിയിൽ മെസിയുടെ ആദ്യ ഗോളാണ് ഇത്. കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ പിഎസ്ജി മുന്നിലെത്തി. എംബാപ്പെയുടെ ലോ ക്രോസ് നെയ്മർക്ക് കണക്ട് ചെയ്യാനായില്ലെങ്കിലും കൃത്യമായി ഇടപെട്ട ഗുയെ ഗോൾവല കുലുക്കി. സമനില ഗോളിനായി സിറ്റി […]

FOOTBALL National

ലെസ്കോവിച്ചും ഡയസുമെത്തി; വാസ്കസ് അടുത്തയാഴ്ച എത്തിയേക്കുമെന്ന് സൂചന

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച 6 വിദേശ താരങ്ങളിൽ അഞ്ച് പേരും ഇന്ത്യയിലെത്തി. ക്രൊയേഷ്യൻ സെൻ്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചും അർജൻ്റൈൻ മുന്നേറ്റ താരം ജോർജ് പെരേര ഡയസുമാണ് ഏറ്റവും അവസാനമായി ഇന്ത്യയിൽ വിമാനമിറങ്ങിയത്. ഇനി സ്പാനിഷ് മുന്നേറ്റ താരം ആൽവാരോ വാസ്കസ് കൂടിയാണ് എത്താനുള്ളത്. താരം അടുത്ത ആഴ്ചയോടെ എത്തുമെന്നാണ് സൂചന. ഉറുഗ്വേ മധ്യനിര താരം അഡ്രിയാൻ ലൂണയും ബോസ്നിയൻ സെൻ്റർ ബാക്ക് എനസ് സിപോവിച്ചുമാണ് ആദ്യം ടീമിനൊപ്പം ചേർന്നത്. ഓഗസ്റ്റിൽ ടീം ക്യാമ്പിൽ […]

FOOTBALL Sports

റഹീം സ്റ്റെർലിങ് ബാഴ്സയിലേക്ക്?

മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് വിങ്ങർ റഹീം സ്റ്റെർലിങ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്കെന്ന് സൂചന. ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തെ ഒപ്പം കൂട്ടാനാണ് ബാഴ്സയുടെ ശ്രമം. സീസണിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് എത്തിയതോടെ സ്റ്റെർലിങിന് സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞു. അതുകൊണ്ട് തന്നെ ക്ലബ് വിടാൻ താരത്തെ സിറ്റി അനുവദിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സലോണയ്ക്ക് ട്രാൻസ്‌ഫർ ഫീ നൽകി സ്റ്റെർലിങിനെ വാങ്ങാനാവില്ല. പകരം വായ്പാടിസ്ഥാനത്തിൽ താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ […]

FOOTBALL

ചാമ്പ്യൻസ് ലീഗ്: വീണ്ടും ബാഴ്സയെ തകർത്ത് ബയേൺ; മാഞ്ചസ്റ്ററിന് ഞെട്ടിക്കുന്ന തോൽവി

ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫിൽ സിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്വിസ് ക്ലബിൻ്റെ ജയം. ബാഴ്സ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന മത്സരത്തിലാണ് ബാഴ്സ ബയേണിനോട് നാണംകെട്ട തോൽവി വഴങ്ങിയത്. 34ആം മിനിട്ടിൽ തോമസ് മുള്ളറാണ് ജർമ്മൻ പടയ്ക്കായി ഗോൾ വേട്ട ആരംഭിച്ചത്. 56, 85 […]

FOOTBALL

സ്റ്റീവൻ ജെറാർഡിന്റെ റേഞ്ചേഴ്സിൽ കഴിഞ്ഞ വർഷം കളിച്ച താരം ജംഷഡ്പൂരിൽ

വരുന്ന ഐഎസ്എൽ സീസണു മുന്നോടിയായി വമ്പൻ സൈനിംഗ് നടത്തി ജംഷഡ്പൂർ എഫ്സി. കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് ലീഗായ റേഞ്ചേഴ്സിൽ കളിച്ച സ്രെഗ് സ്റ്റുവർട്ടിനെയാണ് ജംഷഡ്പൂർ ടീമിലെത്തിച്ചത്. ലിവർപൂൾ ഇതിഹാസ താരം സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന റേഞ്ചേഴ്സ് കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഈ 31 വയസ്സുകാരൻ ബിർമിംഗ്‌ഹാം സിറ്റി അടക്കം ഇംഗ്ലണ്ടിലെയും സ്കോട്‌ലൻഡിലെയും വിവിധ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. 2019 സീസണിൽ റേഞ്ചേഴ്സിലെത്തിയ താരം 21 മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകളാണ് […]